പത്തനംതിട്ട: തിരുവല്ല കടപ്രയിൽ ലോക്ക് ഡൗൺ നിർദ്ദേശങ്ങൾ ലംഘിച്ച് കെട്ടിട നിർമ്മാണം. കടപ്ര പഞ്ചായത്ത് പ്രസിഡന്റിന്റെ ജ്യേഷ്ഠന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് അതിഥി തൊഴിലാളികളെ ഉപയോഗിച്ച് നിർമ്മാണ പ്രവർത്തനം നടത്തിയത്. 

നാട്ടുകാരുടെ പരാതിയെത്തുടർന്ന് പുളിക്കീഴ് പൊലീസ് സ്ഥലത്തെത്തി നിർമ്മാണം നിർത്തി വെപ്പിച്ചു. പൊലീസിനെ കണ്ട് നിർമാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന അതിഥി തൊഴിലാളികൾ ഓടി രക്ഷപ്പെട്ടു. നേരത്തെ വിദേശത്ത് പോയി മടങ്ങിയെത്തി നിരീക്ഷണത്തിൽ കഴിയാതെ പുറത്തിറങ്ങി നടന്ന പഞ്ചായത്ത് പ്രസിഡന്റിനെ പൊലീസ് നിർബന്ധിച്ച് ക്വാറന്റെന് വിധേയനാക്കിയിരുന്നു.