Asianet News MalayalamAsianet News Malayalam

ബെവ്കോയുടെ ലാഭവിഹിതം വർധിപ്പിക്കാനുള്ള പുതിയ നടപടിക്കെതിരെ പരാതിയുമായി കൺസ്യൂമർ ഫെഡ്

ബെവ്കോയുടെ ലാഭവിഹിതം വർധിപ്പിക്കാനുള്ള പുതിയ നടപടിക്കെതിരെ സഹകരണ സ്ഥാപനമായ കൺസ്യൂമർ ഫെഡ്. കൺസ്യൂമർ ഫെഡിനും ബാർ ഉടമകൾക്കും നൽകുന്ന വിലയിലാണ് ബെവ്കോ വർധിപ്പിച്ചാണ്

Consumer Fed has filed a complaint against Bevcos new move to increase its profit
Author
Kerala, First Published Jun 19, 2021, 11:46 AM IST

തിരുവനന്തപുരം: ബെവ്കോയുടെ ലാഭവിഹിതം വർധിപ്പിക്കാനുള്ള പുതിയ നടപടിക്കെതിരെ സഹകരണ സ്ഥാപനമായ കൺസ്യൂമർ ഫെഡ്. കൺസ്യൂമർ ഫെഡിനും ബാർ ഉടമകൾക്കും നൽകുന്ന വിലയിലാണ് ബെവ്കോ വർധിപ്പിച്ചാണ്. കൺസ്യൂമർ ഫെഡിന് നൽകുന്ന മദ്യത്തിന്റെ വില എട്ട് ശതമാനത്തിൽ നിന്ന് 20 ശതമാനമായും ബാറുകൾക്ക് നൽകുന്നത് എട്ടിൽ നിന്ന് 25 ശതമാനമാക്കിയുമാണ് ഉയർത്തിയത്. 

ഇതിനെതിരെ പരാതിയുമായി എത്തിയിരിക്കുകയാണ് കൺസ്യൂമർ ഫെഡ്. പുതിയ നടപടിയോടെ മദ്യവിൽപ്പന വഴിയുള്ള ലാഭം കുത്തനെ ഇടിയുമെന്ന് കൺസ്യൂമർ ഫെഡ് പറയുന്നു.  സ്ഥാപനം പ്രതിസന്ധിയിലാകും. ഇത് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും എക്സൈസ് മന്ത്രിക്കും സഹകരണ മന്ത്രിക്കും കൺസ്യൂമർ ഫെഡ്  പരാതി നൽകി.

ബാറുടമകളും സമാനമായ പരാതിയുമായി രംഗത്തുണ്ട്. വലിയ നഷ്ടമാണ് ഉണ്ടാവുകയെന്നും കൊവിഡ് കാലത്തെ നഷ്ടം കൺസ്യൂമർ ഫെഡിലും ബാറുകൾക്കും മാത്രമായി നൽകരുതെന്നുമാണ് ആവശ്യം. നിലവിൽ ഏതെങ്കിലും തരത്തിലുള്ള വർധന ബാറുടമകൾ നടത്തിയാൽ അത് നിയമ നടപടിയിലേക്ക് നീങ്ങുമെന്നതിനാൽ വലിയ പ്രതിസന്ധിയാകുമെന്ന് ബാറുടമകൾ പറയുന്നു. ഒന്നുകിൽ മദ്യത്തിന്റെ വില വർധിപ്പിക്കുക, അല്ലെങ്കിൽ പുതിയ പരിഷ്കാരം എടുത്തുകളയണമെന്നും കൺസ്യൂമർ ഫെഡ് ആവശ്യപ്പെടുന്നു. നിലവിലെ പരിഷ്കാരം ഉപഭോക്താക്കൾ വാങ്ങുന്ന മദ്യത്തിന്റെ വിലയിൽ അധിക ബാധ്യത ഉണ്ടാക്കില്ല.

Follow Us:
Download App:
  • android
  • ios