Asianet News MalayalamAsianet News Malayalam

ഇടുക്കി ജില്ലയിൽ നിയന്ത്രണം, രാത്രി 7 മുതൽ രാവിലെ 6 വരെ മലയോര മേഖലകളിലേക്കുള്ള രാത്രി യാത്രയ്ക്ക് നിരോധനം

ഖനന പ്രവർത്തനങ്ങൾക്കും ട്രക്കിങ്ങിനും ജില്ലാ കളക്ടർ നിരോധനം ഏർപ്പെടുത്തി.

Control in Idukki district following warning of heavy rains
Author
First Published Sep 5, 2022, 7:20 PM IST

ഇടുക്കി: മഴ ശക്തമാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ഇടുക്കി ജില്ലയിൽ നിയന്ത്രണം. ഇന്ന് മുതൽ മലയോര മേഖലകളിലേക്കുള്ള രാത്രി യാത്രയ്ക്കാണ് നിരോധനം. രാത്രി 7  മുതൽ രാവിലെ 6 വരെയാണ് രാത്രി യാത്ര നിരോധനം. ഖനന പ്രവർത്തനങ്ങൾക്കും ട്രക്കിങ്ങിനും ജില്ലാ കളക്ടർ നിരോധനം ഏർപ്പെടുത്തി.

പാലക്കാട് കല്ലടിക്കോട് മല വെളളപാച്ചിൽ, നിരവധി വീടുകളിൽ വെളളം കയറി

പാലക്കാട് കല്ലടിക്കോട് മല വെളളപാച്ചിൽ. പാലക്കാട് കോഴിക്കോട് ദേശീയ പാതയിൽ വെള്ളം കയറി. പനയം പാടത്തെ തോട് കരകവിഞ്ഞതാണ് റോഡിൽ വെള്ളം കയറിയത്.
അതിശക്തമായ മഴയാണ് പ്രദേശത്ത് പെയ്തത്. റോഡിന്‍റെ ഇരുവശത്തുമുള്ള നിരവധി വീടുകളിൽ വെളളം കയറി.

അടുത്ത മൂന്ന് മണിക്കൂറിൽ കനത്ത മഴ, ഒപ്പം ഇടിയും മിന്നലും ; ശക്തമായ കാറ്റിനും സാധ്യത, ജാഗ്രത നി‍ർദ്ദേശം

അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത. മണിക്കൂറിൽ 40 കിലോ മീറ്റര്‍ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. 12 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. കണ്ണൂർ, കാസർകോട് ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെയോടെ സംസ്ഥാനത്ത് അതി തീവ്രമഴക്ക് സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പിന്‍റെ പ്രവചനം. 

അതിതീവ്രമഴയ്ക്കുള്ള സാധ്യത മുൻനിര്‍ത്തി നാല് ജില്ലകളിൽ നാളെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലാണ് റെഡ് അലര്‍ട്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ടും ബാക്കിയുള്ള ജില്ലകളിൽ നാളെ യെല്ലോ അലർട്ടുമായിരിക്കും. കോമോറിൻ തീരത്തായുള്ള ചക്രവാതച്ചുഴിയുടെ  സ്വാധീനമാണ് മഴ തുടരുന്നതിന് കാരണം. പടിഞ്ഞാറൻ കാറ്റ് ശക്തിപ്പെടുന്നത് അനുസരിച്ച് അടുത്ത ദിവസളിൽ മഴ കനക്കാനും സാധ്യതയുണ്ട്.

Follow Us:
Download App:
  • android
  • ios