തിരുവനന്തപുരം: ലൈഫ് മിഷന്‍ ഇടപാടിലെ സിബിഐ അന്വേഷണത്തെ ചൊല്ലി രാഷ്ട്രീയപ്പോര് മുറുകുന്നു. അന്വേഷണം ശരിയായ ദിശയില്‍ നടന്നാല്‍ മുഖ്യമന്ത്രി ഇരുമ്പഴിയ്ക്കുളളിലാകുമെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പളളി രാമചന്ദ്രന്‍ പറഞ്ഞു. 

സംസ്ഥാന സര്‍ക്കാരിനെ തകര്‍ക്കാനുളള ആര്‍എസ്എസ് അജന്‍ഡയാണ് സിബിഐ അന്വേഷണത്തിനു പിന്നിലെന്നായിരുന്നു  ഡിവൈഎഫ്ഐ പ്രതികരണം. സിബിഐ അന്വേഷണ പ്രഖ്യാപനത്തോടെ മുഖ്യമന്ത്രിക്കെതിരായ ആക്രമണം കടുപ്പിക്കുകയാണ് യുഡിഎഫ്. രാഷ്ട്രീയ പ്രേരിതമാണ് സിബിഐ അന്വേഷണമെന്ന സിപിഎം നിലപാടിന് രക്ഷപ്പെടാനുളള ശ്രമം എന്ന വ്യാഖ്യാനവും നല്‍കുന്നു കോണ്‍ഗ്രസ് നേതാക്കള്‍. 

എന്നാല്‍ കോണ്‍ഗ്രസ് എംഎല്‍എയായ അനില്‍ അക്കരയുടെ പരാതിയില്‍ കേന്ദ്ര ഏജന്‍സി പ്രഖ്യാപിച്ച അന്വേഷണത്തിനു പിന്നില്‍ രാഷ്ട്രീയ ഒത്തുകളിയുണ്ടെന്ന ആരോപണം ഉയര്‍ത്തിയാണ് ഇടതു പ്രതിരോധം.