പാലക്കാട്: നെല്ലുസംഭരണത്തിന് സപ്ലൈകോയും സഹകരണ സംഘങ്ങളും തമ്മില്‍ കരാറായി. പാലക്കാട്ടെ മൂന്ന് സംഘങ്ങൾ കരാറൊപ്പിട്ടു. മുണ്ടൂർ, ആലത്തൂർ, നല്ലേപ്പിള്ളി സംഘങ്ങളുമായാണ് കരാറായത്. കരാർ വ്യവസ്ഥയിൽ ഇളവ് നൽകാമെന്ന ഉറപ്പിനെ തുടർന്നാണ് നടപടി. നാളെ മുതൽ സംഭരണം തുടങ്ങും. നെല്ല് സംഭരണം അനന്തമായി നീണ്ടുപോയതിനെ തുടർന്ന് ഭക്ഷ്യമന്ത്രി പാലക്കാട്ടെത്തി സഹകരണ സംഘങ്ങളുമായി  ധാരണയിലെത്തിയിരുന്നു.