Asianet News MalayalamAsianet News Malayalam

കൊറോണയെ തോല്‍പ്പിച്ച് കേരളം: ആലപ്പുഴയില്‍ ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി ആശുപത്രി വിട്ടു

തുടര്‍ച്ചയായി പരിശോധനാഫലങ്ങള്‍ നെഗറ്റീവ് ആയതിനെത്തുടര്‍ന്നാണ് വിദ്യാര്‍ത്ഥിയെ ഡിസ്ചാര്‍ജ് ചെയ്തത്. വിദ്യാര്‍ത്ഥി ഈ മാസം 26 വരെ വീട്ടില്‍ നിരീക്ഷണത്തില്‍ തുടരും.

coronavirus student who was being treated at alappuzha  has been discharged from hospital
Author
Alappuzha, First Published Feb 13, 2020, 12:40 PM IST

ആലപ്പുഴ: കൊറോണ വൈറസ് ബാധിച്ച് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഐസൊലേഷൻ വാര്‍ഡില്‍ ചികിത്സയിലായിരുന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥിയെ ഡിസ്ചാര്‍ജ് ചെയ്തു. വിദ്യാര്‍ത്ഥി ഈ മാസം 26 വരെ വീട്ടില്‍ നിരീക്ഷണത്തില്‍ തുടരും.

തുടര്‍ച്ചയായി പരിശോധനാഫലങ്ങള്‍ നെഗറ്റീവ് ആയതിനെത്തുടര്‍ന്നാണ് വിദ്യാര്‍ത്ഥിയെ ഡിസ്ചാര്‍ജ് ചെയ്തത്. ഫെബ്രുവരി രണ്ടിനായിരുന്നു വിദ്യാര്‍ത്ഥിക്ക് കൊറോണ സ്ഥിരീകരിച്ചത്. ജനുവരി 24ന് ചൈനയില്‍ നിന്ന് തിരിച്ചെത്തിയ വിദ്യാര്‍ത്ഥിയെ 30ന് ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിക്കുകയായിരുന്നു. 

അതേസമയം, കൊറോണ ബാധിച്ച് ചൈനയില്‍ മരിച്ചവരുടെ എണ്ണം 1335 ആയി. 14,480 പേര്‍ക്കു കൂടി ഇന്നലെ പുതിയതായി രോഗം സ്ഥിരീകരിച്ചു. രോഗം എവിടേക്കും വ്യാപിക്കാന്‍ സാധ്യതയുണ്ടെന്നും ജാഗ്രത അവസാനിപ്പിക്കാന്‍ സമയമായിട്ടില്ലെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി. 

Read Also: കൊറോണ വൈറസ്: ചൈനയെ ഉറ്റുനോക്കി ലോക വിപണി, പ്രതിസന്ധി തുടർന്നാൽ കനത്ത നഷ്ടം

കൊറോണ ഭീഷണിയുടെ പശ്ചാത്തലത്തില്‍, ബാഴ്സലോണയില്‍ നടത്താനിരുന്ന ലോക മൊബൈല്‍ കോണ്‍ഗ്രസ് റദ്ദാക്കി. മൊബൈല്‍ സാങ്കേതികവിദ്യയിലെ ഏറ്റവും പുതിയ സംവിധാനങ്ങളും ഉല്പന്നങ്ങളും പരിചയപ്പെടുത്തുന്ന ലോകത്തിലെ ഏറ്റവും വലിയ സമ്മേളനമാണ് ലോക മൊബൈല്‍ കോണ്‍ഗ്രസ്. 

Read Also: കൊറോണ ഭീതി: ബാഴ്സിലോണയിലെ ലോക മൊബൈല്‍ കോണ്‍ഗ്രസ് റദ്ദാക്കി

Follow Us:
Download App:
  • android
  • ios