വെളുപ്പിന് 5 മണിക്ക് തുടങ്ങിയ പരിശോധന ഇപ്പോഴും തുടരുകയാണ്. പുത്തൻകുരിശ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥലത്തെത്തി പരിശോധന നടത്തുന്നത്

കൊച്ചി: എറണാകുളം ജില്ലയിലെ പിറവത്തിനടുത്ത് ഇലഞ്ഞിയിൽ കള്ളനോട്ട് നിർമാണ കേന്ദ്രം കണ്ടെത്തി. ഇവിടെ പൊലീസ് റെയ്‌ഡ് നടത്തുകയാണ്. ഇവിടുത്തെ ഒരു വീട്ടിലാണ് കള്ളനോട്ട് നിർമാണം നടന്നിരുന്നത്. സംഘത്തിലെ ആറുപേർ പിടിയിലായി. കള്ളനോട്ട് നിർമിക്കാനുള്ള യന്ത്രങ്ങൾ അടക്കം വിപുലമായ സംവിധാനങ്ങൾ ഉണ്ടെന്ന് പോലീസ് അറിയിച്ചു.

Add Asianetnews as a Preferred SourcegooglePreferred

വെളുപ്പിന് 5 മണിക്ക് തുടങ്ങിയ പരിശോധന ഇപ്പോഴും തുടരുകയാണ്. പുത്തൻകുരിശ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥലത്തെത്തി പരിശോധന നടത്തുന്നത്. കള്ളനോട്ട് സംഘത്തിന് പത്തനംതിട്ട, ഇടുക്കി ജില്ലകളിലും ബന്ധമുണ്ടെന്നാണ് സംശയം. കെട്ടിട നിർമ്മാണ സംഗമെന്ന വ്യാജേനയാണ് ഇവർ ഇലഞ്ഞിയിൽ വീട് എടുത്ത് കുറ്റകൃത്യം നടത്തിവന്നതെന്നാണ് പൊലീസ് പറയുന്നത്.