കൊച്ചി: സിബിഎസ്‍സി സ്കൂളിലെ ഫീസ് നിർണ്ണയം പരിശോധിക്കാൻ സമിതി വേണമെന്ന്  ഹൈക്കോടതി. സ്കൂളുകളുടെ  ഫീസ് നിർണ്ണയത്തിൽ ഇടപെടാനാകില്ലെന്ന സിബിഎസ്‍സി നിലപാടിൽ കോടതി അതൃപ്തി രേഖപ്പെടുത്തി. സ്കൂളുകളുടെ വരവ്, ചെലവ് കണക്കാക്കി ഫീസ് കാര്യത്തിൽ തീരുമാനമെടുക്കാൻ നിർദ്ദേശം നല്‍കി. സിബിഎസ്‍സി ഫീസ് നിർണ്ണയം സംബന്ധിച്ച് സർക്കാർ ഒരാഴ്ചയ്ക്കകം വിശദീകരണം നൽകണം. ഫീസ് അടയ്ക്കാത്തതിന് കുട്ടികളെ ഓൺലൈൻ ക്ലാസിൽ നിന്ന് പുറത്താക്കിയത് ചോദ്യം ചെയ്ത് രക്ഷിതാക്കൾ ആണ് ഹൈക്കോടതിയെ സമീപിച്ചത്.