Asianet News MalayalamAsianet News Malayalam

വാഹനാപകടത്തിൽ മരിച്ച സോഫ്റ്റ്വെയർ എഞ്ചിനിയറുടെ കുടുംബത്തിന് രണ്ടരക്കോടി നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

വാഹനാപകടത്തിൽ മരിച്ച യുവ സോഫ്റ്റുവെയർ എഞ്ചിനിയറുടെ മാതാപിതാക്കള്‍ക്ക് രണ്ടരക്കോടി നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവ്. 2017 ഏപ്രിൽ 24-നാണ്  എഞ്ചിനിയറായ പ്രണവ് സഞ്ചരിച്ച ബൈക്കിന് പിന്നിൽ ടിപ്പർ ലോറി ഇടിച്ച് അപകടമുണ്ടായത്. 

court Order to pay Rs 2 and half crore compensation to the family of a software engineer who died in a car accident
Author
Kerala, First Published Sep 22, 2021, 9:17 PM IST

തിരുവനന്തപുരം: വാഹനാപകടത്തിൽ മരിച്ച യുവ സോഫ്റ്റുവെയർ എഞ്ചിനിയറുടെ മാതാപിതാക്കള്‍ക്ക് രണ്ടരക്കോടി നഷ്ടപരിഹാരം (compensation)  നൽകാൻ കോടതി ഉത്തരവ് (Court order).

2017 ഏപ്രിൽ 24-നാണ്  എഞ്ചിനിയറായ പ്രണവ് സഞ്ചരിച്ച ബൈക്കിന് പിന്നിൽ ടിപ്പർ ലോറി ഇടിച്ച് അപകടമുണ്ടായത്. തിരുവനന്തപുരം നഷ്ടപരിഹാര കോടതിയാണ് പ്രണവിൻറെ മാതാപിതാക്കള്‍ക്ക് നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടത്. ചോള എംഎഎസ് ജനറൽ ഇൻഷുറൻസ് കമ്പനിയാണ് തുക നൽകേണ്ടത്.  മരിക്കുമ്പോള്‍ പ്രണവിന് 28 വയസായിരുന്നു.

Follow Us:
Download App:
  • android
  • ios