ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ശേഷം ഭാര്യയെ വെട്ടിപ്പരുക്കേല്‍പ്പിച്ചിരുന്നു. ഭാര്യ മരണത്തെ അതിജീവിച്ചെങ്കിലും ആരെയും തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയില്‍ തുടരുകയാണ്.

തിരുവനന്തപുരം: കോളിയൂരില്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തി ഭാര്യയെ പീഡിപ്പിച്ച കേസില്‍ കോടതി ഇന്ന് വിധി പറയും. തിരുവനന്തപുരം രണ്ടാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുക.പാറശാല സ്വദേശി അനില്‍കുമാര്‍,തമിഴ്നാട് സ്വദേശി ചന്ദ്രശേഖരന്‍ എന്നിവരാണ് നാടിനെ ഞെട്ടിച്ച കേസിലെ പ്രതികള്‍. 

മോഷണശ്രമത്തിനിടെയാണ് കൊലപാതകം നടന്നത്. ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ശേഷം ഭാര്യയെ വെട്ടിപ്പരുക്കേല്‍പ്പിച്ചിരുന്നു. ഭാര്യ മരണത്തെ അതിജീവിച്ചെങ്കിലും ആരെയും തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയില്‍ തുടരുകയാണ്.