മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ ചോദ്യം ചെയ്യുന്ന തീയതി എൻഫോഴ്സ്മെന്‍റ് ഉടൻ തീരുമാനിക്കുമെന്നാണ് വിവരം

കൊച്ചി: സ്വർണക്കളളക്കടത്ത് കേസ് പ്രതികളായ സ്വപ്നയുടെയും സരിത്തിന്‍റെയും രഹസ്യമൊഴി രേഖപ്പെടുത്തുന്നത് കൊച്ചിയിലെ കോടതിയിൽ ഇന്നും തുടരും. ഇരുവരുടെയും മൊഴി ഗുരുതര സ്വഭാവമുളളതാണെന്നും പുറത്തുവന്നാൽ അവരുടെ ജീവനുപോലും ഭീഷണിയുണ്ടാകുമെന്നും കസ്റ്റംസ് ഇന്നലെ കോടതിയെ അറിയിച്ചിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അതേസമയം മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ ചോദ്യം ചെയ്യുന്ന തീയതി എൻഫോഴ്സ്മെന്‍റ് ഉടൻ തീരുമാനിക്കുമെന്നാണ് വിവരം. ഇന്ന് ചോദ്യം ചെയ്യാനായിരുന്നു നേരത്തെ ആലോചിച്ചിരുന്നത്. ഇതിനുശേഷമാണ് സി എം രവീന്ദ്രന്‍റെ ആസ്തി വകകൾ തേടി ഇ ഡി അന്വേഷണം തുടങ്ങിയത്.