തിരുവനന്തപുരം: കൊവിഡ് 19 മഹാമാരിയെ നേരിടാൻ രാജ്യമൊട്ടാകെ ഒറ്റക്കെട്ടായി പൊരുതുന്ന സാഹചര്യത്തിലും രാഷ്ട്രീയ വിവാദങ്ങൾക്ക് കുറവൊന്നും ഇല്ല.  പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ പഴുതുകൾ തിരഞ്ഞ് പിടിച്ച് സംസ്ഥാന സര്‍ക്കാരിനെതിരെ ആയുധമാക്കുന്ന യുഡിഎഫും കേന്ദ്ര നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് ബിജെപിയും കളം നിറയുമ്പോൾ കൊവിഡ് കാലത്ത് കേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾ സംസ്ഥാനത്ത് ആരെ തുണക്കും? 

കൊവിഡ് കാലത്ത് കേന്ദ്രത്തിന്‍റെ പ്രവര്‍ത്തനങ്ങൾ ഇടത് മുന്നണിക്ക് അനുകൂലമാണെന്ന് വിശ്വസിക്കുന്നവരാണ് 67 ശതമാനം ആളുകൾ . അനുകൂലമല്ല എന്ന് കരുതുന്നത് 33 ശതമാനം പേരാണ്. 

യുഡിഎഫിന്‍റെ കാര്യത്തിലേക്ക് വന്നാൽ കേന്ദ്രത്തിന്‍റെ പ്രവര്‍ത്തനം യുഡിഎഫിന് അനുകൂലം ആണെന്ന് കരുതുന്നത് 62 ശതമാനം പേരാണ്. 38 പേര്‍ അനുകൂലമല്ലെന്ന് വിശ്വസിക്കുന്നവരാണ്. 

ബിജെപി ഭരിക്കുന്ന കേന്ദ്ര സര്‍ക്കാരിന്‍റെ നേട്ടങ്ങൾ പക്ഷെ സംസ്ഥാന ബിജെപിക്കോ എൻഡിഎക്കോ അനുകൂലമാണെന്ന് വിശ്വസിക്കുന്നവരുടെ ഇരട്ടിയിലധികം പേര്‍ അങ്ങനെ അല്ലെന്ന് വിശ്വസിക്കുന്നു എന്നാണ് സര്‍വെ പറയുന്നത്. കേന്ദ്രത്തിന്റെ പ്രവർത്തനം സംസ്ഥാനത്ത് എൻഡിഎക്ക് അനുകൂലമാണെന്ന് 33 ശതമാനം പേര്‍ വിശ്വസിക്കുമ്പോൾ അങ്ങനെ അല്ലെന്ന് പറയുന്ന 67 ശതമാനം പേര്‍ ഉണ്ടെന്നാണ് സര്‍വെ ഫലം