കൊച്ചി: കൊച്ചി ചേരാനല്ലൂര്‍ പൊലീസ് പിടികൂടിയ കഞ്ചാവ് കേസിലെ പ്രതിക്ക് കൊവിഡ്. കഴിഞ്ഞ 9 ആം തിയതി അറസ്റ്റിലായ പ്രതിക്ക് പിറ്റേ ദിവസമാണ് കൊവിഡ് പരിശോധന നടത്തിയത്. തുടര്‍ന്ന് പരിശോധന ഫലം വന്നപ്പോഴാണ് കൊവിഡ് പോസിറ്റീവ് ആണെന്ന് വ്യക്തമായത്. ഇതോടെ സ്റ്റേഷൻ ഡ്യൂട്ടിയിലുണ്ടായിരുന്നവരെല്ലാം നിരീക്ഷണത്തിൽ പോകേണ്ട സാഹചര്യമാണ് ഉണ്ടായത്. 

കൊച്ചി ചേരാനെല്ലൂർ,എസ്ഐ ഉൾപ്പടെ 19 പൊലീസുകാരാണ് ക്വാറന്‍റീനിൽ ഉള്ളത് . പൊലീസ് സ്റ്റേഷൻ പ്രവര്‍ത്തനത്തിന് പോലും ആളില്ലാത്ത വിധത്തിൽ എല്ലാവരും നിരീക്ഷണത്തിൽ പോയതോടെ മറ്റ് സ്റ്റേഷനുകളിൽ നിന്ന് പകരം പൊലീസുകാരെ എത്തിച്ച ശേഷമാണ് പൊലീസ് സ്റ്റേഷൻ പ്രവര്‍ത്തനങ്ങൾ നടക്കുന്നത്.