Asianet News MalayalamAsianet News Malayalam

സംസ്ഥാനത്ത് കോവിഡ് മരണങ്ങൾ പതിനായിരത്തിന് തൊട്ടടുത്ത്

സംസ്ഥാനത്തെ ലോക് ഡൌൺ തുടരണമോ എന്നതിൽ ഇന്ന് തീരുമാനം ഉണ്ടായേക്കും. ടെസ്റ്റ് പോസിറ്റിവിറ്റി പത്തിൽ താഴെ ആകുംവരെ നിയന്ത്രണങ്ങൾ തുടരണം എന്ന അഭിപ്രായം ഒരു വിഭാഗം ആരോഗ്യ പ്രവർത്തകർക്ക് ഉണ്ട്.

Covid 19 deaths nearing 10000 in Kerala
Author
Thiruvananthapuram, First Published Jun 7, 2021, 7:14 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് മരണങ്ങൾ പതിനായിരത്തിന് തൊട്ടടുത്ത്. സർക്കാർ കണക്കുകൾ പ്രകാരം ഇതുവരെ ഒൻപതിനായിരത്തി തൊള്ളായിരത്തി നാല്പത്തിയാറു മരങ്ങളാണ് സ്ഥീരീകരിച്ചത്. ഇന്നലത്തെ പ്രതിദിന മരണം 227 ആണ്. ഇതുവരെയുള്ള ഏറ്റവും ഉയർന്ന പ്രതിദിന മരണ സംഖ്യയാണിത്. മരിച്ചവരിൽ രണ്ടായിരത്തി അറുന്നൂറിലേറെ പേർ അറുപത് വയസിനു താഴെയുള്ളവരാണ്.

സംസ്ഥാനത്തെ ലോക് ഡൌൺ തുടരണമോ എന്നതിൽ ഇന്ന് തീരുമാനം ഉണ്ടായേക്കും. ടെസ്റ്റ് പോസിറ്റിവിറ്റി പത്തിൽ താഴെ ആകുംവരെ നിയന്ത്രണങ്ങൾ തുടരണം എന്ന അഭിപ്രായം ഒരു വിഭാഗം ആരോഗ്യ പ്രവർത്തകർക്ക് ഉണ്ട്.

അതേ സമയം മെഡിക്കൽ ഓക്സിജൻ വില കൂട്ടിയ നടപടി ചോദ്യം ചെയ്ത് സ്വകാര്യ ആശുപത്രി മാനേജ്മെന്റുകൾ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. വിതരണ കന്പനികളുടെ നടപടിയിൽ സർക്കാർ ഇടപെടൽ ആവശ്യപ്പെട്ടാണ് ഹർജി.

സർക്കാർ ഇന്ന് കോടതിയിൽ നിലപാട് അറിയിച്ചേക്കും. ദുരന്ത നിവാരണ നിയമപ്രകാരം ഓക്സിജൻ പൂഴ്ത്തി വയ്പ്പ് തടയണമെന്ന സർക്കാർ ഉത്തരവ് നിലവിലുണ്ട്. കൂടാതെ കോവിഡ് ചികിത്സാ നിരക്ക് ഏകീകരിച്ച ഉത്തരവിൽ മെഡിക്കൽ ഓക്സിജന് അമിത വില ഈടാക്കരുതെന്നുള്ള നിർദ്ദേശവും നൽകിയിരുന്നു. ഇക്കാരണങ്ങളാൽ വിതരണ കമ്പനികളുടെ നടപടി ആശുപത്രികളുടെ നടത്തിപ്പിൽ പ്രതിസന്ധിയുണ്ടാക്കുന്നുവെന്നാണ് ഹർജിക്കാരുടെ വാദം.  

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

Follow Us:
Download App:
  • android
  • ios