ഇപ്പോൾ ചികിത്സയിലുള്ള അമ്പത്തിയഞ്ച് ശതനമാനം രോഗികളും കേരളത്തിലാണ്

ദില്ലി: രാജ്യത്ത് കൊവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം മൂന്ന് ലക്ഷത്തിന് താഴെ എത്തി. കഴിഞ്ഞ ആറ് മാസത്തെ എറ്റവും കുറഞ്ഞ കണക്കാണിത്. ഇപ്പോൾ ചികിത്സയിലുള്ള അമ്പത്തിയഞ്ച് ശതനമാനം രോഗികളും കേരളത്തിലാണ്. പ്രതിദിന കേസുകൾ ഇപ്പോൾ ഇരുപതിനായിരത്തിന് താഴെയാണ്. 

കേരളത്തില്‍ ഇന്നലെ 11,699 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ 1,57,158 കേസുകളാണ് സംസ്ഥാനത്തുള്ളത്, ഇതിൽ 12.3 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളതെന്നാണ് കേരള ആരോഗ്യവകുപ്പിൻ്റെ കണക്ക്.