എല്ലാ ജില്ലകളിലും സ്പെഷ്യൽ ബ്രാഞ്ച് പരിശോധന നടത്തുകയാണ്. മെഡിക്കൽ സ്റ്റോറുകളിലും പരിശോധന നടത്തും. സർക്കാർ നിശ്ചയിച്ച വിലയ്ക്ക് അപ്പുറം ഈടാക്കിയാൽ നടപടിയെടുക്കും.
തിരുവനന്തപുരം: കൊവിഡ് പ്രതിരോധ ഉത്പന്നങ്ങൾക്ക് അമിത വിലയീടാക്കുന്നതിനിരെ നടപടികൾ കടുപ്പിച്ച് സംസ്ഥാന സർക്കാർ. അമിത വില ഈടാക്കുന്നുണ്ടോ എന്നറിയാൻ എല്ലാ ജില്ലകളിലും സ്പെഷ്യൽ ബ്രാഞ്ച് പരിശോധന നടത്തുകയാണ്. മെഡിക്കൽ സ്റ്റോറുകളിലും പരിശോധന നടത്തും. സർക്കാർ നിശ്ചയിച്ച വിലയ്ക്ക് അപ്പുറം ഈടാക്കിയാൽ നടപടിയെടുക്കും.
പിപിഇ കിറ്റ് - 273 രൂപ, എൻ 95 മാസ്ക് - 22 രൂപ, ട്രിപ്പിള്‍ ലെയർ മാസ്ക് - 3.90 രൂപ, ഫേസ് ഷീല്‍ഡ് - 21 രൂപ, സർജിക്കല്‍ ഗൗണ്‍ - 65 രൂപ,
സാനിറ്റൈസർ (500 മില്ലി) - 192രൂപ, പള്‍സ് ഓക്സീമീറ്റർ - 1500 രൂപ. എന്നിങ്ങനെയാണ് സംസ്ഥാന സർക്കാർ നിർശ്ചയിച്ച നിരക്ക്.
എന്നാൽ പിപിഇ കിറ്റ് അടക്കമുള്ള ഉത്പന്നങ്ങളുടെ വില സർക്കാർ പുതുക്കി നിശ്ചിയച്ചത്തിൽ ആരോഗ്യപ്രവർത്തകർ ആശങ്കയറിയിച്ചിരുന്നു. കുറഞ്ഞ വിലയുടെ ഉത്പന്നങ്ങൾ ഉപയോഗിക്കുന്നത് ആരോഗ്യ പ്രവർത്തകരുടെ സുരക്ഷയ്ക്ക് ഭീക്ഷണിയാണെന്നാണ് ആശങ്ക.
+
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
