Asianet News MalayalamAsianet News Malayalam

കൊവിഡ് ജാഗ്രതയിൽ തിരുവനന്തപുരം; പനവൂർ പി ആർ ആശുപത്രി അടച്ചു, പൂന്തുറയിൽ കമാൻഡോകളെ വിന്യസിച്ചു

ഇന്നലെ മാത്രം തിരുവനന്തപുരത്ത് 54 പേർക്കാണ് പുതുതായി കൊവിഡ് ബാധ സ്ഥിരീകരിച്ചത്. ഇത് വരെയുള്ള കണക്കനുസരിച്ച് 346 പേർക്ക് ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ നിലവിൽ ചികിത്സയിലുള്ളത് 158 പേരാണ്.

covid 19 trivandrum on high alert commandos deputed in poonthura
Author
Trivandrum, First Published Jul 8, 2020, 11:15 AM IST

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് പനവൂർ പി ആർ ആശുപത്രി അടച്ചു. ആര്യനാട്ട് കൊവിഡ് സ്ഥിരീകരിച്ച ഡോക്ടർ ജൂൺ 30ന് ഇവിടെ പരിശോധനയ്ക്ക് എത്തിയിരുന്നു. ഇതേ തുടർന്നാണ് ആശുപത്രി അച്ചത്. ആശുപത്രി ജീവനക്കാർ നിരീക്ഷണത്തിലേക്ക് മാറി. ഇന്നലെ 22 പേർക്ക് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച പൂന്തുറയിലും നിയന്ത്രണങ്ങൾ കർശനമാക്കുകയാണ്. 

പൂന്തുറയിൽ കമാൻഡോകളെ വിന്യസിച്ചു. നിരീക്ഷണം ലംഘിക്കുന്നവരെ നിയന്ത്രിക്കാനാണ് വിന്യാസം. സമ്പർക്കത്തിലൂടെയുള്ള കൊവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ തിരുവനന്തപുരം കോർപ്പറേഷനിൽ ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരുന്നു. തലസ്ഥാനത്ത് സ്ഥിതി കൈവിട്ടുപോകാനിടയുണ്ടെന്ന ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പിനെ തുടർന്നായിരുന്നു ഇത്. 

ഇന്നലെ മാത്രം തിരുവനന്തപുരത്ത് 54 പേർക്കാണ് പുതുതായി കൊവിഡ് ബാധ സ്ഥിരീകരിച്ചത്. ഇതില്‍ 47 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗ ബാധ. ഇത് വരെയുള്ള കണക്കനുസരിച്ച് 346 പേർക്ക് ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ നിലവിൽ ചികിത്സയിലുള്ളത് 158 പേരാണ്. ഇതിന് പുറമേ കൊല്ലം സ്വദേശികളായ 9 പേരും,പത്തനംതിട്ട സ്വദേശികളായ 3 പേരും ഒരു വയനാട് സ്വദേശിയും തിരുവനന്തപുരത്ത് ചികിത്സയിലുണ്ട്. അ‌ഞ്ച് പേരാണ് സർക്കാർ കണക്കനുസരിച്ച് തിരുവനന്തപുരം ജില്ലയിൽ കൊവിഡ് ബാധിച്ച് മരിച്ചത്. 

ന​ഗ​ര​ങ്ങ​ളി​ൽ എ​ളു​പ്പ​ത്തി​ൽ രോ​ഗ​വ്യാ​പ​ന​സാ​ധ്യ​ത​യു​ണ്ടെന്നും. അ​ശ്ര​ദ്ധ കാ​ണി​ച്ചാ​ൽ സൂ​പ്പ​ർ സ്പ്രെ​ഡ് വ​രാമെന്നു മുഖ്യമന്ത്രി ഇന്നലെ മുന്നറിയിപ്പ് നൽകിയിരുന്നു. ബ്രേ​ക്ക് ദി ​ചെ​യ്ൻ ഒ​രു വി​ട്ടു​വീ​ഴ്ച​യും പാ​ടി​ല്ലെന്നും മുഖ്യമന്ത്രി ഇന്നലെ ഓ‌ർമ്മിപ്പിച്ചിരുന്നു. 

ഇന്നലെ മാത്രം സംസ്ഥാനത്ത് 272 പേര്‍ക്കാണ് കൊവിഡ് സ്ഥിരികരിച്ചത്. ഇതിൽ 157 പേര്‍ വിദേശത്ത് നിന്ന് വന്നവരും. 38 പേര്‍ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരുമായിരുന്നു. സമ്പര്‍ക്കം വഴി 68 പേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഇതാണ് നിലവിൽ ആശങ്കയേറ്റുന്നത്. 

covid 19 trivandrum on high alert commandos deputed in poonthura

തിരുവനന്തപുരം ജില്ലയിൽ ഇന്നലെ രോഗം സ്ഥിരീകരിച്ചവരുടെ വിവരം ചുവടെ.

1. ചാക്ക സ്വദേശി 60 കാരൻ. ടെക്ക്‌നോപാർക്കിൽ സുരക്ഷാ ജീവനക്കാരനാണ്. യാത്രാപശ്ചാത്തലമില്ല. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

2. വള്ളക്കടവ് സ്വദേശി 70 കാരൻ. നേരത്തെ രോഗം സ്ഥിരീകരിച്ച റിട്ട. വി.എസ്.എസ്.സി ഉദ്യോഗസ്ഥന്റെ അയൽവാസി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

3. കുവൈറ്റിൽ നിന്നും തിരുവനന്തപുരത്തെത്തിയ കഠിനംകുളം സ്വദേശി 54 കാരൻ. ഇന്ന് രോഗം സ്ഥിരീകരിച്ചു.

4. ഷാർജയിൽ നിന്നുമെത്തിയ പുല്ലുവിള സ്വദേശി 22 കാരൻ. ഇന്ന് രോഗം സ്ഥിരീകരിച്ചു.

5. പൂന്തുറ സ്വദേശി 50 കാരൻ. ചുമട്ടുതൊഴിലാളിയാണ്. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. 

6. സൗദിയിൽ നിന്നും തിരുവനന്തപുരത്തെത്തിയ കാക്കാനിക്കര സ്വദേശി 22 കാരൻ. ഇന്ന് രോഗം സ്ഥിരീകരിച്ചു.

7. പരുത്തിക്കുഴി സ്വദേശി 33 കാരൻ. ഓട്ടോഡ്രൈവറാണ്. കുമരിച്ചന്ത, പൂന്തുറ പ്രദേശങ്ങളിൽ നിരവധി തവണ സന്ദർശനം നടത്തിയിട്ടുണ്ട്.

8. പൂന്തുറ സ്വദേശിനി 39 കാരി. നേരത്തെ രോഗം സ്ഥിരീകരിച്ച പൂന്തുറ സ്വദേശിയായ മത്സ്യവിൽപ്പനക്കാരന്റെ സെക്കന്ററി കോണ്ടാക്ട് ലിസ്റ്റിലുണ്ടായിരുന്നു. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

9. പരുത്തിക്കുഴി സ്വദേശി 54 കാരൻ. പരുത്തിക്കുഴിയിൽ ലോട്ടറി വിൽപ്പന നടത്തിവരുന്നു. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

10. യു.എ.ഇയിൽ നിന്നും തിരുവനന്തപുരത്തെത്തിയ കന്യാകുമാരി സ്വദേശി 34 കാരൻ. ഇന്ന് രോഗം സ്ഥിരീകരിച്ചു.

11. പാറശ്ശാല കോഴിവിള സ്വദേശി 63 കാരൻ. ഇന്നലെ രോഗം സ്ഥിരീകരിച്ച പാറശ്ശാല സ്വദേശിനിയുടെ ഭർതൃപിതാവ്. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

12. ആര്യനാട് സ്വദേശി 27 കാരൻ. ആര്യനാട് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെ മെഡിക്കൽ ഓഫീസറാണ്. രോഗലക്ഷണം പ്രകടമായതുമുതൽ സ്വയം ഹോം ക്വാറന്റൈനിൽ പ്രവേശിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചു.

13. ആര്യനാട് സ്വദേശി 38 കാരൻ. ആര്യനാട് ബേക്കറി നടത്തുന്നു. യാത്രാപശ്ചാത്തലമില്ല.

14. ആര്യനാട്, കുറ്റിച്ചൽ സ്വദേശി 50 കാരൻ. ആര്യനാട് ബസ് ഡിപ്പോയിലെ സ്റ്റേഷൻ മാസ്റ്ററാണ്. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

15. ആര്യനാട് സ്വദേശിനി 54 കാരി. ആശാ വർക്കറാണ്. രോഗലക്ഷണം പ്രകടമായതുമുതൽ സ്വയം ഹോം ക്വാറന്റൈനിൽ പ്രവേശിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചു.

16. ആര്യനാട് സ്വദേശിനി 54 കാരി. ആശാ വർക്കറാണ്. രോഗലക്ഷണം പ്രകടമായതുമുതൽ സ്വയം ഹോം ക്വാറന്റൈനിൽ പ്രവേശിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചു.

17. ആര്യനാട് സ്വദേശിനി 31 കാരി. രോഗലക്ഷണം പ്രകടമായതുമുതൽ സ്വയം ഹോം ക്വാറന്റൈനിൽ പ്രവേശിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചു.

18. ഒമാനിൽ നിന്നും തിരുവനന്തപുരത്തെത്തിയ വെമ്പായം സ്വദേശി 62 കാരൻ. ഇന്ന് രോഗം സ്ഥിരീകരിച്ചു.

19. കുവൈറ്റിൽ നിന്നും തിരുവനന്തപുരത്തെത്തിയ അരയൂർ സ്വദേശി 60 വയസുകാരൻ. ഇന്ന് രോഗം സ്ഥിരീകരിച്ചു.

20. വലിയതുറ സ്വദേശി 54 കാരൻ. എയർപോർട്ട് കാർഗോ സ്റ്റാഫാണ്. യാത്രാപശ്ചാത്തലമില്ല. ഇന്ന് രോഗം സ്ഥിരീകരിച്ചു.

21. തിരുവല്ലം, കട്ടച്ചൽകുഴി സ്വദേശിനി 39 കാരി. പാറശ്ശാല താലൂക്ക് ആശുപത്രി ജീവനക്കാരി. രോഗലക്ഷണം പ്രകടമായതുമുതൽ സ്വയം ഹോം ക്വാറന്റൈനിൽ പ്രവേശിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചു.

22. പൂന്തുറ സ്വദേശി 41 കാരൻ. ഓട്ടോ ഡ്രൈവറാണ്. സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.

23. മണക്കാട് സ്വദേശി 54 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

24. പൂന്തുറ സ്വദേശി 47 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

25. കിർഗിസ്ഥാനിൽ നിന്നും തിരുവനന്തപുരത്തെത്തിയ നെല്ലിമൂട് സ്വദേശി 21 കാരൻ. ഇന്ന് രോഗം സ്ഥിരീകരിച്ചു.

26,27. വള്ളക്കടവ് സ്വദേശിനി 82 കാരി, ചെറുമകൻ 35 കാരൻ എന്നിവർക്ക് രോഗം സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. യാത്രാപശ്ചാത്തലമില്ല.

28. വള്ളക്കടവ് സ്വദേശി 46 കാരൻ. ഓട്ടോ ഡ്രൈവറാണ്. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

29. വള്ളക്കടവ് സ്വദേശിനി 61 കാരി. യാത്രാപശ്ചാത്തലമില്ല. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

30. വള്ളക്കടവ് സ്വദേശി 67 കാരൻ. യാത്രാപശ്ചാത്തലമില്ല. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

31. വള്ളക്കടവ് സ്വദേശി 37 കാരൻ. ഹോർട്ടികോർപ്പ് ജീവനക്കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

32. വള്ളക്കടവ് സ്വദേശിനി 47 കാരി. നേരത്തെ രോഗം സ്ഥിരീകരിച്ച റിട്ട. വി.എസ്.എസ്.സി ഉദ്യോഗസ്ഥനിൽ നിന്നും സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

33. പൂന്തുറ സ്വദേശിനി 51 കാരി. കുമരിച്ചന്തയിൽ മത്സ്യവിൽപ്പന നടത്തുന്നു. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

34. പൂന്തുറ സ്വദേശിനി 46 കാരി. കുമരിച്ചന്തയിൽ നിന്നും പൂജപ്പുരയിലേക്ക് മത്സ്യമെത്തിച്ച് വിൽപ്പന നടത്തുന്നു. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

35. പൂന്തുറ സ്വദേശിനി 34 കാരി. കുമരിച്ചന്തയിൽ മത്സ്യവിൽപ്പന നടത്തുന്നു. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

36. പൂന്തുറ സ്വദേശിനി 35 കാരി. കുമരിച്ചന്തയിൽ നിന്നും കാരയ്ക്കാമണ്ഡപത്തിലേക്ക് മത്സ്യമെത്തിച്ച് വിൽപ്പന നടത്തുന്നു. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

37. പൂന്തുറ സ്വദേശി 43 കാരൻ. ഓട്ടോ ഡ്രൈവറാണ്. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

38. പൂന്തുറ സ്വദേശി 10 വസുകാരൻ. ഇന്ന് രോഗം സ്ഥിരീകരിച്ച മത്സ്യവിൽപ്പന നടത്തുന്ന 35 കാരിയിൽ നിന്നും സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

39. പൂന്തുറ സ്വദേശിനി 12 കാരി. ഇന്ന് രോഗം സ്ഥിരീകരിച്ച മത്സ്യവിൽപ്പന നടത്തുന്ന 35 കാരിയിൽ നിന്നും സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

40. പൂന്തുറ സ്വദേശിനി 14 കാരി. ഇന്ന് രോഗം സ്ഥിരീകരിച്ച മത്സ്യവിൽപ്പന നടത്തുന്ന 35 കാരിയിൽ നിന്നും സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

41. പൂന്തുറ സ്വദേശി രണ്ടുവയസുകാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

42. പൂന്തുറ സ്വദേശി 11 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

43. പൂന്തുറ സ്വദേശിനി 5 വയസുകാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

44. പൂന്തുറ സ്വദേശിനി 50 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

45. പൂന്തുറ സ്വദേശി 30 കാരൻ. കുമരിച്ചന്തയിൽ നിന്നും ആനയറ കിംസ് ആശുപത്രി പരിസരത്തേക്ക് മത്സ്യമെത്തിച്ച് വിൽപ്പന നടത്തുന്നു. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

46. പൂന്തുറ സ്വദേശി 32 കാരൻ. പരുത്തിക്കുഴിയിൽ മൊബൈൽ ഷോപ്പ് നടത്തുന്നു. സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.

47. പൂന്തുറ സ്വദേശിനി 35 കാരി. കുമരിച്ചന്തയിൽ നിന്നും കാരയ്ക്കാമണ്ഡപത്തേക്ക് മത്സ്യമെത്തിച്ച് വിൽപ്പന നടത്തുന്നു. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

48. പൂന്തുറ സ്വദേശിനി 7 വയസുകാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

49. പൂന്തുറ സ്വദേശിനി 28 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

50. പൂന്തുറ സ്വദേശിനി ഒരുവയസുകാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

51. പൂന്തുറ സ്വദേശി 60 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

52. പൂന്തുറ സ്വദേശിനി നാലുവയസുകാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

53. പൂന്തുറ സ്വദേശിനി ആറു വയസുകാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

54. പൂന്തുറ സ്വദേശിനി 33 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

Follow Us:
Download App:
  • android
  • ios