Asianet News MalayalamAsianet News Malayalam

കുട്ടികൾക്കുള്ള കൊവിഡ് വാക്സീൻ അടുത്ത മാസമെത്തിയേക്കും; പരീക്ഷണങ്ങൾ അവസാന ഘട്ടത്തിൽ

കൊവാക്സീൻ്റെ ഈ പ്രായവിഭാഗത്തിലുള്ളവരുടെ ട്രയൽ രണ്ടാം ഘട്ട - മൂന്നാംഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. ഇതിന് പുറമേ സൈഡസ് കാഡില്ല, ബയോളോജിക്കലി, നോവാവാക്സ് എന്നീ വാക്സീനുകളും പരീക്ഷണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. 

covid 19 vaccine for children may become available September hints government sources
Author
Delhi, First Published Aug 19, 2021, 9:31 AM IST

ദില്ലി: രാജ്യത്ത് കുട്ടികൾക്കുള്ള കൊവിഡ് വാക്സീൻ അടുത്ത മാസം മുതൽ നൽകി തുടങ്ങിയേക്കും. അനുമതിക്കായുള്ള നടപടികൾ അവസാന ഘട്ടിത്തിലാണെന്നാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്. രണ്ട് വയസിനും പതിനെട്ട് വയസിനും ഇടയിലുള്ളവരുടെ വാക്സീനുകളുടെ ട്രയൽ പുരോഗമിക്കുകയാണ്. 

കൊവാക്സീൻ്റെ ഈ പ്രായവിഭാഗത്തിലുള്ളവരുടെ ട്രയൽ രണ്ടാം ഘട്ട - മൂന്നാംഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. ഇതിന് പുറമേ സൈഡസ് കാഡില്ല, ബയോളോജിക്കലി, നോവാവാക്സ് എന്നീ വാക്സീനുകളും പരീക്ഷണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. 

സൈഡസ് കാഡില്ല വാക്സീന് 66.6 ശതമാനം ഫലപ്രാപ്തിയാണ് പ്രാഥമിക പരീക്ഷണങ്ങളിൽ നിന്ന് അനുമാനിക്കുന്നത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios