കോട്ടയം: കൊവിഡ് മൂലം പരീക്ഷയെഴുതാൻ പറ്റാത്തവർക്കായി പുനപരീക്ഷ നടത്തുമെന്ന് മഹാത്മാഗാന്ധി സർവകലാശാല. നാളെ മുതൽ തുടങ്ങുന്ന പരീക്ഷകൾ കൊവിഡ് പിടിപെട്ടതിനാലോ പരീക്ഷാകേന്ദ്രത്തിൽ എത്താൻ സാധിക്കാത്തതിനാലോ എഴുതാൻ കഴിയാത്തവർക്കായി പുനഃപരീക്ഷ നടത്തുമെന്ന് മഹാത്മാഗാന്ധി സർവ്വകലാശാല വൈസ് ചാൻസല‍‌ർ അറിയിച്ചു.