കണ്ണൂ‌ർ: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി സ്ഥിരീകരിച്ചു. പതിമൂന്നാം തീയതി മരിച്ച പാനൂർ കരിയാട് സ്വദേശിയായ യുവാവിന് കൊവിഡ് ബാധ സ്ഥിരീകരിച്ചു. കിഴക്കേടത്ത് മീത്തൽ സലീഖിനാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 24 വയസായിരുന്നു. മേയ് അവസാനം അഹമ്മദാബാദിൽ നിന്നെത്തിയ ഇയാളുടെ നിരീക്ഷണ കാലാവധി കഴിഞ്ഞിരുന്നതാണ്. 

രോഗലക്ഷണങ്ങളുണ്ടായിട്ടും ആരോഗ്യ പ്രവർത്തകരെ വിവരമറിയിച്ചിരുന്നില്ലെന്ന് ആക്ഷേപമുണ്ട്.