കോഴിക്കോട്: സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് പിഞ്ചുകുഞ്ഞ് മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന അഞ്ച് മാസം പ്രായം ഉള്ള കുഞ്ഞാണ് മരിച്ചത്. ചാലിയം സ്വദേശി മുഹമ്മദ് ഷരീഫിൻ്റെ മകൻ റസിയാൻ ആണ് മരിച്ചത്. പനി ബാധിച്ച കുഞ്ഞിനെ ഇന്ന് രാവിലെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.