Asianet News MalayalamAsianet News Malayalam

കൊവിഡ് സാമൂഹ്യവ്യാപന ഭീഷണി ഒഴിഞ്ഞിട്ടില്ല; കേരളം അപകടനില തരണം ചെയ്തിട്ടില്ലെന്നും മുഖ്യമന്ത്രി

ലോക്ക്ഡൗണിലെ കടുത്ത നിയന്ത്രണങ്ങൾ ഫലം കണ്ടു. ലോക്ക്ഡൗൺ നീട്ടൽ സംബന്ധിച്ചുള്ള സംസ്ഥാനത്തിന്റെ മാർ​ഗനിർദ്ദേശങ്ങൾ ഉടൻ പുറപ്പെടുവിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
 

covid cm says keralam did not cross danger zone
Author
Thiruvananthapuram, First Published May 2, 2020, 5:21 PM IST

തിരുവനന്തപുരം: സംസ്ഥാനം കൊവിഡ് ഭീതി സംബന്ധിച്ച അപകടനില തരണം ചെയ്തു എന്ന് പറയാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സാമൂഹ്യവ്യാപന ഭീഷണി ഒഴിഞ്ഞു എന്നും പറയാനാവില്ല. ലോക്ക്ഡൗണിലെ കടുത്ത നിയന്ത്രണങ്ങൾ ഫലം കണ്ടു. ലോക്ക്ഡൗൺ നീട്ടൽ സംബന്ധിച്ചുള്ള സംസ്ഥാനത്തിന്റെ മാർ​ഗനിർദ്ദേശങ്ങൾ ഉടൻ പുറപ്പെടുവിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ വാക്കുകൾ...

ലോക്ക് ഡൗൺ നീട്ടിയപ്പോൾ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. കേന്ദ്ര നിർദ്ദേശം അനുസരിച്ച് സംസ്ഥാനത്തിന്റെ സവിശേഷത കൂടി ഉൾക്കൊണ്ട് നിയന്ത്രണം നടപ്പാക്കും. മാർഗനിർദ്ദേശം ഉടനെ പുറത്തിറക്കും.

ചികിത്സയ്ക്കും പ്രതിരോധത്തിനും ആദ്യ ഘട്ടത്തിൽ പ്രാധാന്യം നൽകി. ജനങ്ങളുടെ സ്വാഭാവിക ജീവിതത്തിന് കടുത്ത നിയന്ത്രണം ഏഡപ്പെടുത്തിയത് ഫലം ചെയ്തു. അപകട നില തരണം ചെയ്തിട്ടില്ല. സാമൂഹിക വ്യാപനം എന്ന ഭീഷണി ഒഴിഞ്ഞുപോയിട്ടില്ല. നല്ല ജാഗ്രത പുലർത്തണം.

സാമ്പത്തിക ചലനങ്ങളെ നിയന്ത്രിക്കേണ്ടി വന്നിട്ടുണ്ട്. സ്വാഭാവിക ജനജീവിതം അനുവദിക്കുന്നതാണ് പരിശോധിക്കുന്നത്. സംസ്ഥാനത്തിന് പുറത്ത് കഴിയുന്ന മലയാളികളുടെ നാട് കൂടിയാണ് ഇത്. അവരെ ഇവിടേക്ക് കൊണ്ടുവരാനുള്ള സംവിധാനം പടിപടിയായി ഏർപ്പെടുത്തണം. രോഗവ്യാപനം ഉണ്ടാകാതിരിക്കാൻ ജാഗ്രത പാലിക്കേണ്ടതുണ്ട്.

കേന്ദ്ര ഉത്തരവ് പ്രകാരം ലോക്ക് ഡൗൺ മെയ് 17 വരെയാണ്. ജില്ലകളെ മൂന്നായി തരംതിരിച്ചിട്ടുണ്ട്. 21 ദിവസമായി കൊവിഡ് പോസിറ്റീവ് ഇല്ലാത്ത ജില്ലകളാണ് ഗ്രീൻ സോൺ. കേന്ദ്രത്തിന്റെ പട്ടിക അനുസരിച്ച് എറണാകുളം, വയനാട് ജില്ലകൾ ഗ്രീൻ സോണിലാണ്.

വയനാട്ടിൽ ഇന്ന് പോസിറ്റീവ് കേസ് വന്നതിനാൽ ജില്ലയെ ഓറഞ്ച് സോണിലേക്ക് മാറ്റുന്നു. 21 ദിവസത്തിലേറെയായി പുതിയ കേസുകളില്ലാത്ത ആലപ്പുഴ, തൃ-ശൂർ ജില്ലകളെ ഗ്രീൻ സോണിലേക്ക് മാറ്റുന്നു. നിലവിൽ കൊവിഡ് പോസിറ്റീവ് രോഗികൾ ചികിത്സയിലില്ലാത്ത ജില്ലകളാണിവ.
 കണ്ണൂരും കോട്ടയവും റെഡ് സോണിൽ തുടരും.  മറ്റ് ജില്ലകൾ ഓറഞ്ച് സോണിലാണ്. സമയാസമയം ജില്ലകളിലെ സ്ഥിതി വിലയിരുത്തി സോണുകളുടെ തരംതിരിക്കൽ മാറ്റും. റെഡ് സോൺ ജില്ലകളിലെ ഹോട്ട്സ്പോട്ടുകളിൽ ലോക്ക് ഡൗൺ നിയന്ത്രണം കർശനമായി തുടരും. മറ്റ് പ്രദേശങ്ങളിൽ ഇളവുകൾ ഉണ്ടാകും.

Read Also: സംസ്ഥാനത്ത് ഇന്ന് രണ്ട് പേര്‍ക്ക് കൂടി കൊവിഡ്: വയനാട് വീണ്ടും കൊവിഡ് പട്ടികയിൽ...



 

Follow Us:
Download App:
  • android
  • ios