ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ ചേര്‍ത്തലയിൽ കുഴ‍ഞ്ഞ് വീണ് മരിച്ച ബാങ്ക് ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചു. ചേർത്തല സ്വദേശി സന്തോഷ് ജോസഫാണ് മരിച്ചത്. 52 വയസ്സുണ്ടായിരുന്നു. കഴിഞ്ഞ ദിവസം വീട്ടിൽ കുഴഞ്ഞ് വീണ ഇദ്ദേഹം ആശുപത്രിയിലെത്തിക്കും മുൻപ് മരിച്ചിരുന്നു 

മരണ ശേഷം നടത്തിയ പരിശോധനയിലാണ് സന്തോഷ് ജോസഫിന് കൊവിഡ് സ്ഥിരീകരിച്ചത്