കണ്ണൂർ: കൊവിഡ് ബാധിച്ച് പരിയാരത്ത് കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നയാൾ മരിച്ചു. കണ്ണൂർ പാനൂർ സ്വദേശി കാസ്മിക്കുനിയിൽ അബ്ദുള്ള (57) ആണ് മരിച്ചത്. കർണാടകയിൽ വെച്ചാണ് ഇയാൾക്ക് കൊവിഡ് പോസിറ്റീവായത്. കർണാടകയിലെ ഗാംഗവതിയിൽ പെട്രോൾ പമ്പ് നടത്തുകയായിരുന്നു. രോഗബാധ ഉണ്ടായതിനെ തുടർന്ന് പത്ത് ദിവസം മുൻപാണ് ഇദ്ദേഹത്തെ ആംബുലൻസിൽ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്.