കായംകുളം പത്തിയൂര്‍ക്കാല സ്വദേശി റജിയാ ബീവി, തിരുവനന്തപുരം കാഞ്ഞിരംകുളം സ്വദേശി ബ്രിജി എന്നിവരാണ് മരിച്ചത്.

കായംകുളം: സംസ്ഥാനത്ത് മൂന്ന് കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. കായംകുളം പത്തിയൂര്‍ക്കാല സ്വദേശി റജിയാ ബീവി, തിരുവനന്തപുരം കാഞ്ഞിരംകുളം സ്വദേശി ബ്രിജി, പത്തനംതിട്ട വല്ലന സ്വദേശി രവീന്ദ്രൻ എന്നിവരാണ് മരിച്ചത്. കാന്‍സര്‍ രോഗികൂടിയായ റജിയാ ബീവി ഇന്നലെ രാത്രിയോടെയാണ് മരിച്ചത്. വണ്ടാനം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു ഇവര്‍.

പാറശാലയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു മരിച്ച ബ്രിജി. ഇന്നലെ വൈകുന്നേരത്തോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മുപ്പത്തിയെട്ടുകാരിയായ ബ്രിജി അധ്യാപികയാണ്. മരണ ശേഷം നടത്തിയ പരിശോധനയിലാണ് രവീന്ദ്രന് കൊവിഡ് സ്ഥിരീകരിച്ചത്.