Asianet News MalayalamAsianet News Malayalam

കൊവിഡ് ഡ്യൂട്ടിക്ക് ശേഷം അവധി പുനസ്ഥാപിക്കണം, ശമ്പള കുടിശിക അനുവദിക്കണം: കെജിഎംസിടിഎ

ഡോക്ടർമാരെയും ആരോഗ്യപ്രവർത്തകരെയും അധിക സമ്മർദ്ദത്തിൽ ആക്കുന്ന സർക്കാർ ഉത്തരവ് പിൻവലിക്കണമെന്ന് കെജിഎംസിടിഎ

Covid duty KGMCTA demands to government
Author
Thiruvananthapuram, First Published Oct 14, 2020, 10:11 PM IST

തിരുവനന്തപുരം: കൊവിഡ് ഡ്യൂട്ടിയിലുള്ള ഡോക്ടർമാരെയും ആരോഗ്യപ്രവർത്തകരെയും അധിക സമ്മർദ്ദത്തിൽ ആക്കുന്ന സർക്കാർ ഉത്തരവ് പിൻവലിക്കണമെന്ന് കെജിഎംസിടിഎ. കൊവിഡ് ആശുപത്രികളിലെ അതികഠിനമായ ഡ്യൂട്ടി കഴിഞ്ഞതിന് ശേഷമുള്ള അവധി അവസാനിപ്പിച്ച ഉത്തരവ് പിൻവലിക്കണം. മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ തടഞ്ഞുവച്ചിരിക്കുന്ന ശമ്പളകുടിശ്ശിക, 2016 മുതലുള്ള അലവൻസ് അടക്കം പുനഃസ്ഥാപിക്കണം. ഡോക്ടർമാരുടെയും മറ്റ് ആരോഗ്യപ്രവർത്തകരുടെയും ഒഴിവുകൾ അടിയന്തരമായി നികത്തണം. സാലറി ചലഞ്ച് വഴി പിടിച്ചു വച്ച തുക ഉടൻ വിതരണം ചെയ്യണം. ലീവ് സറണ്ടർ ആനുകൂല്യം പുനസ്ഥാപിക്കണം, മറ്റ് സംസ്ഥാനങ്ങളിൽ ആരോഗ്യപ്രവർത്തകർക്കു നൽകിയത് പോലെ കൂടുതൽ ഇൻസെന്റീവുകൾ അനുവദിക്കണം എന്നീ ആവശ്യങ്ങളും കെജിഎംസിടിഎ സംസ്ഥാനസമിതി മുന്നോട്ട് വെച്ചു.

Follow Us:
Download App:
  • android
  • ios