Asianet News MalayalamAsianet News Malayalam

കോവിഡ് അവലോകന യോഗം ഇന്ന്; ഇളവുകളിൽ നിർണായക തീരുമാനമുണ്ടാകും; മുഖ്യമന്ത്രി പങ്കെടുക്കും

ബാറുകളില്‍ ഇരുന്ന് മദ്യപിക്കാന്‍ അനുവദിക്കണമെന്ന ബാറുടമകളുടെ ആവശ്യവും സര്‍ക്കാരിന് മുന്നിലുണ്ട്. തീയറ്ററുകള്‍ ഉടന്‍ തുറക്കാന്‍ സാധ്യതയില്ല

Covid Kerala CM Pinarayi Vijayan meeting relaxations might come
Author
Thiruvananthapuram, First Published Sep 18, 2021, 7:11 AM IST

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് അവലോകന യോഗം ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരും. ഉച്ചതിരിഞ്ഞ് മൂന്ന് മണിക്കാണ് യോഗം. കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കണമെന്ന ആവശ്യം ചര്‍ച്ചയാകും  ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവദിക്കണമെന്ന ആവശ്യത്തില്‍ തീരുമാനമുണ്ടായേക്കും.

ബാറുകളില്‍ ഇരുന്ന് മദ്യപിക്കാന്‍ അനുവദിക്കണമെന്ന ബാറുടമകളുടെ ആവശ്യവും സര്‍ക്കാരിന് മുന്നിലുണ്ട്. തീയറ്ററുകള്‍ ഉടന്‍ തുറക്കാന്‍ സാധ്യതയില്ല. ജിംനേഷ്യം അടക്കം ഇപ്പോൾ അടഞ്ഞുകിടക്കുന്ന മറ്റ് സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കുന്ന കാര്യത്തിലും തീരുമാനമുണ്ടാകും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്ന് നില്‍ക്കുന്ന സാഹചര്യം കൂടി പരിഗണിച്ച ശേഷം ഇളവുകളുടെ കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കുമെന്നാണ് സൂചന.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios