രോഗികളുടെ കൂട്ടിരുപ്പുകാർ കൊവിഡ് പ്രതിരോധ വാക്സിൻ എടുത്തു എന്നു ഉറപ്പാക്കണം. ബെഡുകളുടെ എണ്ണമനുസരിച്ച് രോ​ഗികളെ ആശുപത്രികളിൽ പ്രവേശിപ്പിക്കുന്നത് പരിമിതപ്പെടുത്തുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു.  

തൃശ്ശൂർ: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിയന്ത്രണങ്ങൾ കർശനമാക്കി. രോഗികളെ സന്ദർശിക്കുന്നത് നിരോധിച്ചു. അടിയന്തരമല്ലാത്ത ശസ്ത്രക്രിയകൾ ഒഴിവാക്കാനും തീരുമാനമായി.

രോഗികളുടെ കൂട്ടിരുപ്പുകാർ കൊവിഡ് പ്രതിരോധ വാക്സിൻ എടുത്തു എന്നു ഉറപ്പാക്കണം. ബെഡുകളുടെ എണ്ണമനുസരിച്ച് രോ​ഗികളെ ആശുപത്രികളിൽ പ്രവേശിപ്പിക്കുന്നത് പരിമിതപ്പെടുത്തുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു. 

തൃശ്ശൂര്‍ ജില്ലയിൽ ഇന്ന് 704 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു; 234 പേര്‍ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 4199 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 77 പേര്‍ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,09,735 ആണ്. 1,04,874 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്. ഇന്ന് സമ്പർക്കം വഴി 691 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 07 പേര്‍ക്കും, 02 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, ഉറവിടം അറിയാത്ത 04 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്. രോഗ ബാധിതരിൽ 60 വയസ്സിനുമുകളിൽ 50 പുരുഷന്‍മാരും 43 സ്ത്രീകളും പത്ത് വയസ്സിനു താഴെ 15 ആണ്‍കുട്ടികളും 24 പെണ്‍കുട്ടികളുമുണ്ട്.

556 പേര്‍ പുതിയതായി ചികിത്സയിൽ പ്രവേശിച്ചതിൽ 144 പേര്‍ ആശുപത്രിയിലും 412 പേര്‍ വീടുകളിലുമാണ്. 5011 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതി 2346 പേര്‍ക്ക് ആന്‍റിജന്‍ പരിശോധനയും,2492 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും, 173 പേര്‍ക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയിൽ ഇതുവരെ ആകെ 12,30,716 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.