കണ്ണൂ‍ർ: കൊവിഡ് രോഗം സ്ഥിരീകരിച്ച ഗർഭിണി ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകി. കൊവിഡ് രോഗം സ്ഥിരീകരിച്ച് പരിയാരം മെഡി.കോളേജിൽ ചികിത്സയിലായിരുന്ന കണ്ണൂർ താഴചൊവ്വ സ്വദേശിയായ യുവതിയാണ് ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകിയത്. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

സംസ്ഥാനത്ത് ഇതാദ്യമായാണ് കൊവിഡ് രോഗി ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകുന്നത്. പരിയാരം ആശുപത്രിയിൽ തന്നെയാണ് സംസ്ഥാനത്ത് ആദ്യമായി കൊവിഡ് രോഗി പ്രസവിച്ചതും. പരിയാരത്ത് ഇതുവരെ നടന്ന പ്രസവത്തിൽ ഒന്നും കുട്ടികൾക്ക് കോവിഡ് ബാധയുണ്ടായിട്ടില്ല. ഇപ്പോൾ ജനിച്ച കുട്ടികളുടെ സ്രവം ശേഖരിച്ച് കൊവിഡ് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.