Asianet News MalayalamAsianet News Malayalam

ആർടിപിസിആർ പരിശോധന നിരക്ക് കുറച്ചതിനെതിരായ ലാബ്‌ ഉടമകളുടെ ഹർജി ഹൈക്കോടതി തള്ളി

പരിശോധനാനിരക്ക് കുറച്ചത് ശരിവച്ച സിംഗിൾ ബെഞ്ച് ഉത്തരവിൽ ഇടപെടേണ്ട സാഹചര്യം ഇല്ലെന്ന് എന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു. 

covid rt pcr test rate in kerala high court
Author
Kochi, First Published Jun 21, 2021, 4:51 PM IST

കൊച്ചി: സംസ്ഥാനത്ത് ആർടിപിസിആർ പരിശോധന നിരക്ക് കുറച്ചതിന് എതിരായ ലാബ്‌ ഉടമകളുടെ ഹർജി ഹൈക്കോടതി തള്ളി. മറ്റ് പല സംസ്ഥാനങ്ങളിലും പരിശോധന നിരക്ക് കുറവാണെന്ന് കോടതി നിരീക്ഷിച്ചു. 

പരിശോധനാനിരക്ക് കുറച്ചത് ശരിവച്ച സിംഗിൾ ബെഞ്ച് ഉത്തരവിൽ ഇടപെടേണ്ട സാഹചര്യം ഇല്ലെന്ന് എന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു. പരിശോധന നിരക്ക് കുറച്ചത് സംബന്ധിച്ച് ആക്ഷേപങ്ങൾ ഉണ്ടെങ്കിൽ ഹർജിക്കാർക്ക് സിംഗിൾ ബെഞ്ചിനെ വീണ്ടും സമീപിക്കാമെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. 

ഏപ്രിൽ മുപ്പതിനാണ് സർക്കാർ നിരക്ക് കുറച്ച് ഉത്തരവിറക്കിയത്. എന്നാൽ ആർടിപിസിആർ നിരക്ക് അടക്കം ഡ്രഗ്സ് കൺട്രോൾ ആക്ടിനു കീഴിലാണ് വരുന്നതെന്നും കേന്ദ്രത്തിനാണ് നിരക്ക് നിശ്ചയിക്കാൻ അധികാരമെന്നും ലാബുടമകൾ കഴിഞ്ഞ ദിവസങ്ങളിൽ ഹൈക്കോടതിയിൽ വാദിച്ചിരുന്നു. 

പരിശോധനാ നിരക്ക് 500 രൂപയായി കുറച്ചതോടെ ലാബുകളെല്ലാം അടച്ചുപൂട്ടലിന്റെ വക്കിലാണ് എന്ന ലാബ് ഉടമകളുടെ വാദത്തോട് സംസ്ഥാനങ്ങളിൽ  കുറ‌ഞ്ഞ നിരക്കിൽ പരിശോധന നടത്തുന്നുണ്ടല്ലോ എന്നായിരുന്നു കോടതിയുടെ മറുചോദ്യം. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios