കോഴിക്കോട്: കോർപ്പറേഷൻ പരിധിയിൽ രോഗവ്യാപനം കൂടുതലുള്ള വെള്ളയിൽ, മുഖദാർ, തോപ്പയിൽ, മേഖലകളിൽ എംപിയുടേയും എംഎൽഎമാരുടേയും നേതൃത്വത്തിൽ അടിയന്തര അവലോകന യോഗം ചേരും. 

മന്ത്രി എകെ ശശീന്ദ്രന്‍റെ അധ്യക്ഷതയിൽ നടന്ന കൊവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. ഈ മേഖലകളിൽ പരിശോധനയുടെ എണ്ണം കൂട്ടും. ജില്ലയിൽ സാമൂഹ്യ അകലം പാലിക്കുന്നതിൽ വീഴ്ച കണ്ടെത്തിയ സാഹചര്യത്തിൽ പൊലീസ് പരിശോധന വ്യാപിപ്പിക്കും. 

വാർഡ് ആർആർടികളുടെ പ്രവർത്തനം കാര്യക്ഷമമല്ലാത്ത സ്ഥലങ്ങളിൽ പ്രവർത്തനം സജീവമാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കും. എഫ്എൽടിസികളിൽ ജില്ലാ -തദ്ദേശ ഭരണകൂടങ്ങളുടെ മിന്നൽ പരിശോധന നടത്താനും യോഗത്തിൽ തീരുമാനമായി.