രോഗം സ്ഥിരീകരിച്ചവരിൽ 59,06,069 പേർ‍ രോഗമുക്തി നേടിയെന്നാണ് കേന്ദ്ര സർക്കാർ കണക്ക്. 85.52 ശതമാനമാണ് നിലവിൽ രോഗമുക്തി നിരക്ക്. ഇത് വരെ 1,06,490 പേർ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്.

ദില്ലി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 69 ലക്ഷം കടന്നു. 70,496 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 69,06,151 ആയി. 964 മരണം കൂടി സ്ഥിരീകരിച്ചിട്ടുണ്ട്. ഇത് വരെ 1,06,490 പേർ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്. രോഗം സ്ഥിരീകരിച്ചവരിൽ 59,06,069 പേർ‍ രോഗമുക്തി നേടിയെന്നാണ് കേന്ദ്ര സർക്കാർ കണക്ക്. നിലവിൽ 8,93,592 പേരാണ് രാജ്യത്ത് ചികിത്സയിലുള്ളതെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

Add Asianetnews as a Preferred SourcegooglePreferred

85.52 ശതമാനമാണ് നിലവിൽ രോഗമുക്തി നിരക്ക്. മഹാരാഷ്ട്രയിൽ 13,395 പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. കർണാടകയിൽ 10,704 പേർക്കും ആന്ധ്രയിൽ 5,292 പേർക്കും രോഗം സ്ഥിരീകരിച്ചു. തമിഴ്നാട്ടിൽ 5,088 പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഡൽഹിയിൽ 24 മണിക്കൂറിനിടെ 2726 പേർക്ക് രോഗം കണ്ടെത്തിയതോടെ ആകെ രോഗബാധിതരുടെ എണ്ണം 3 ലക്ഷം കടന്നു.