Asianet News MalayalamAsianet News Malayalam

ബസ്സുകളിലും ട്രെയിനുകളിലും നിന്നുള്ള യാത്ര ഒഴിവാക്കണം; കൊവിഡ് നിയന്ത്രണ ഉത്തരവ് ഉടന്‍

സംസ്ഥാനത്തെ രാത്രി 9 മണിക്ക് ശേഷം ഏതൊക്കെ വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കാമെന്നത് ഉത്തരവിൽ പരാമർശിക്കും. പൊതു ചടങ്ങുകളുടെ സമയം രണ്ട് മണിക്കൂറാക്കി ചുരുക്കും. 

covid spread strict restrictions  in kerala
Author
Thiruvananthapuram, First Published Apr 13, 2021, 10:15 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡിന്‍റെ നിയന്ത്രണങ്ങൾ നിശ്ചയിച്ച് കൊണ്ടുള്ള വിശദമായ കുറിപ്പ് ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്ക് കൈമാറി. മുഖ്യമന്ത്രി അംഗീകരിക്കുന്ന മുറക്ക് ഉടൻ ഉത്തരവ് ഇറക്കും. ചീഫ്‌ സെക്രട്ടറി കോർ കമ്മിറ്റി യോഗത്തിലെ നിര്‍ദ്ദേശങ്ങളാണ് മുഖ്യമന്ത്രിക്ക് കൈമാറിയത്.

ബസ്സുകളിലും ട്രെയിനുകളിലും നിന്നുള്ള യാത്ര ഒഴിവാക്കണം, അത്യാവശ്യമല്ലാത്ത യോഗങ്ങള്‍ മൂന്നാഴ്ചത്തേയ്ക്ക് നീട്ടണം, സപ്ലൈകോ ഹോർട്ടികോർപ് അടക്കം ഉൾപ്പെടുത്തി നിത്യോപയോഗ സാധനങ്ങൾ വീട്ടിൽ എത്തിക്കാൻ ശൃംഖല സംവിധാനം വേണം,  ടെലി ഡോക്ടര്‍ സംവിധാനം ഏര്‍പ്പെടുത്തണം എന്നിങ്ങനെയാണ് പ്രധാന നിര്‍ദ്ദേശങ്ങള്‍. സംസ്ഥാനത്തെ രാത്രി 9 മണിക്ക് ശേഷം ഏതൊക്കെ വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കാമെന്നത് ഉത്തരവിൽ പരാമർശിക്കും. പൊതു ചടങ്ങുകളുടെ സമയം രണ്ട് മണിക്കൂറാക്കി ചുരുക്കും. ഹോട്ടലുകളടക്കമുള്ള കടകൾ രാത്രി 9 മണിക്ക് മുൻപ് അടക്കണം. ഹോട്ടലുകളിൽ അൻപത് ശതമാനം പേർക്ക് പ്രവേശനം പരിമിതപ്പെടുത്താനും നിര്‍ദ്ദേശമുണ്ട്.

Follow Us:
Download App:
  • android
  • ios