Asianet News MalayalamAsianet News Malayalam

ഇന്ന് 29,682 പുതിയ രോ​ഗികൾ, 142 മരണം, ടിപിആർ 17.54; 'ബി ദ വാറിയർ' പ്രചാരണം ഉദ്ഘാടനം ചെയ്തു

142 മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,69,237 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.54 ആണ്.

covid update sseptember 4 cm pinarayi press meet
Author
Thiruvananthapuram, First Published Sep 4, 2021, 6:04 PM IST

തിരുവനന്തപുരം: തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 29,682 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തൃശൂര്‍ 3474, എറണാകുളം 3456, മലപ്പുറം 3166, കോഴിക്കോട് 2950, പാലക്കാട് 2781, കൊല്ലം 2381, തിരുവനന്തപുരം 2314, കോട്ടയം 2080, ആലപ്പുഴ 1898, കണ്ണൂര്‍ 1562, പത്തനംതിട്ട 1154, ഇടുക്കി 1064, വയനാട് 923, കാസര്‍ഗോഡ് 479 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. ബി ദ വാറിയർ  പ്രചാരണപരിപാടിയുടെ പോസ്റ്റർ ആരോ​ഗ്യമന്ത്രി വീണാ ജോർജിന് നൽകി മുഖ്യമന്ത്രി പ്രകാശനം ചെയ്തു. 

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,69,237 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.54 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 3,22,34,770 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്.

പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) ഏഴിന് മുകളിലുള്ള 296 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്. അതില്‍ 81 എണ്ണം നഗര പ്രദേശങ്ങളിലും 215 എണ്ണം ഗ്രാമ പ്രദേശങ്ങളിലുമാണുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 142 മരണങ്ങളാണ് കൊവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 21,422 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 185 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 28,008 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1357 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തൃശൂര്‍ 3443, എറണാകുളം 3496, മലപ്പുറം 2980, കോഴിക്കോട് 2913, പാലക്കാട് 1852, കൊല്ലം 2372, തിരുവനന്തപുരം 2180, കോട്ടയം 1986, ആലപ്പുഴ 1869, കണ്ണൂര്‍ 1467, പത്തനംതിട്ട 1129, ഇടുക്കി 1051, വയനാട് 905, കാസര്‍ഗോഡ് 465 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

132 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. തൃശൂര്‍ 21, വയനാട് 18, പാലക്കാട് 17, കണ്ണൂര്‍ 15, കാസര്‍ഗോഡ് 12, പത്തനംതിട്ട 10, കൊല്ലം 9, കോട്ടയം, മലപ്പുറം 6 വീതം, എറണാകുളം 5, തിരുവനന്തപുരം, ആലപ്പുഴ 4 വീതം, കോഴിക്കോട് 3, ഇടുക്കി 2 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 25,910 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1748, കൊല്ലം 1939, പത്തനംതിട്ട 1039, ആലപ്പുഴ 1517, കോട്ടയം 1857, ഇടുക്കി 787, എറണാകുളം 2828, തൃശൂര്‍ 2791, പാലക്കാട് 2484, മലപ്പുറം 2805, കോഴിക്കോട് 2864, വയനാട് 888, കണ്ണൂര്‍ 1764, കാസര്‍ഗോഡ് 599 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 2,50,065 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 39,09,096 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 6,03,968 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 5,70,557 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 33,441 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2780 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കൊവിഡ് പ്രതിരോധത്തിന് 'ബി ദ വാരിയര്‍' ക്യാമ്പയിന്‍

സ്വയം പ്രതിരോധമാണ് ഏറ്റവും പ്രധാനം. ഓരോരുത്തരും കോവിഡില്‍ നിന്നും സ്വയം രക്ഷനേടുകയും മറ്റുള്ളവരില്‍ ആ സന്ദേശങ്ങള്‍ എത്തിക്കുകയും വേണം. ശരിയായി മാസ്‌ക് ധരിച്ചും, സോപ്പും വെള്ളമോ അല്ലെങ്കില്‍ സാനിറ്റൈസറോ ഉപയോഗിച്ച് കൈകള്‍ ഇടയ്ക്കിടെ വൃത്തിയാക്കിയും, ശാരീരിക അകലം പാലിച്ചും, രണ്ട് ഡോസ് വാക്‌സിനെടുത്തും കോവിഡിനെതിരെയുള്ള പോരാട്ടത്തില്‍ ഓരോരുത്തരും പങ്കാളിയാകുക എന്നതാണ് ഈ കാമ്പയിന്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. എല്ലാ കാലവും നമുക്ക് ലോക് ഡൗണിലേക്ക് പോകാന്‍ സാധിക്കില്ല. ജീവനും ജീവിതോപാധിയും ഒരുപോലെ സംരക്ഷിക്കേണ്ടതാണ്. ആരില്‍ നിന്നും രോഗം വരാവുന്ന അവസ്ഥയാണുള്ളത്. അതിനാല്‍ എല്ലാവരും ജാഗ്രത പുലര്‍ത്തണം.

മൂന്നാം തരംഗത്തിന്റെ തീവ്രത കുറയ്ക്കുകയും വാക്‌സിനേഷന്‍ ഊര്‍ജ്ജിതമാക്കുകയുമാണ് ഈ ക്യാമ്പയിനിന്റെ പ്രധാന ലക്ഷ്യങ്ങള്‍. കേരളം ഇതുവരെ നടത്തിയ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഫലമായി രോഗബാധ വരാതെ വളരെയേറെ പേരെ സംരക്ഷിക്കാനായിട്ടുണ്ട്. വാക്‌സിന്‍ ലഭിക്കുന്ന മുറയ്ക്ക് അതിവേഗം വാക്‌സിനേഷന്‍ നല്‍കി എല്ലാവരേയും സുരക്ഷിതമാക്കാനാണ് ശ്രമിക്കുന്നത്.

സോപ്പ്, മാസ്‌ക്, സാമൂഹിക അകലം എന്ന എസ്.എം.എസ്. കൃത്യമായി പാലിക്കുക, ആരോഗ്യ വകുപ്പിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസരിച്ചുള്ള ആധികാരിക സന്ദേശങ്ങള്‍ മാത്രം കൈമാറുക, റിവേഴ്‌സ് ക്വാറന്റൈന്‍ പാലിക്കുക, വയോജനങ്ങള്‍, കുട്ടികള്‍, കിടപ്പു രോഗികള്‍ എന്നിവരിലേക്ക് രോഗം എത്തുന്നത് തടയുക തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് വിവിധ ജനവിഭാഗങ്ങള്‍ക്ക് ശരിയായ അവബോധം നല്‍കുക എന്നിവയ്ക്കും ഈ ക്യാമ്പയിന്‍ ലക്ഷ്യമിടുന്നു.

ഇതിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം പത്ര, ദൃശ്യ, ശ്രാവ്യ, സാമൂഹ്യ മാധ്യമങ്ങള്‍ വഴിയും മറ്റ് മാര്‍ഗങ്ങളിലൂടെയും കോവിഡിനെതിരായ പോരാട്ടത്തില്‍ ഓരോ പൗരന്റെയും പ്രാധാന്യത്തെയും ചുമതലയെയും കുറിച്ച് ബോധവല്‍ക്കരിക്കുന്നതിനുള്ള ഊര്‍ജ്ജിത ശ്രമം നടത്തും. കോവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തില്‍ നമുക്കോരോരുത്തര്‍ക്കും നിസ്വാര്‍ത്ഥരായ പോരാളികളാകാം.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFight

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFight
 

Follow Us:
Download App:
  • android
  • ios