കൊവിഡ് മുന്നണി പോരാളികളിൽ സംസ്ഥാന പൊലിസ് മേധാവി ലോക്നാഥ് ബഹ്റ, തിരുവനന്തപുരം ജില്ലാ കളക്ടർ ഡോ. നവ ജ്യോത് ഖോസ എന്നിവർ ഇന്ന് വാക്സീൻ സ്വീകരിക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് ആരോഗ്യപ്രവർത്തകർ അല്ലാതെയുള്ള കൊവിഡ് മുന്നണി പോരാളികൾക്കുള്ള കൊവിഡ് വാക്സീൻ ഇന്ന് മുതൽ നൽകും. കൊവിഷീൽഡ് വാക്സിനാണ് നൽകുന്നത്. പൊലിസ്, മറ്റ് സേനാ വിഭാഗങ്ങൾ, മുനിസിപ്പാലിറ്റി ജീവനക്കാർ, റവന്യൂ പഞ്ചായത്ത് ജീവനക്കാർ എന്നീ വിഭാഗങ്ങളിലെ മുന്നണിപ്പോരാളികളെയാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഇതുവരെ 3,30,775 ആരോഗ്യപ്രവർത്തകരാണ് കേരളത്തിൽ വാക്സിൻ സ്വീകരിച്ചത്. കൊവാക്സിനും കേരളം സ്റ്റോക്ക് ചെയ്തിട്ടുണ്ടെങ്കിലും മൂന്നാം ഘട്ട പരീക്ഷണ ഫലങ്ങൾ പൂർത്തിയാകാത്തതിനാൽ ഉപയോഗിക്കില്ലെന്ന് നേരത്തേ തന്നെ കേന്ദ്രത്തെ അറിയിച്ചിരുന്നു. കൊവിഡ് മുന്നണി പോരാളികളിൽ സംസ്ഥാന പൊലിസ് മേധാവി ലോക്നാഥ് ബഹ്റ, തിരുവനന്തപുരം ജില്ലാ കളക്ടർ ഡോ. നവ ജ്യോത് ഖോസ എന്നിവർ ഇന്ന് വാക്സീൻ സ്വീകരിക്കും.
