ആലപ്പുഴ: കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച വൈദികനെതിരെ പൊലീസ് കേസെടുത്തു. ചെങ്ങന്നൂർ കല്ലിശ്ശേരി സെന്റ് മേരിസ് പള്ളി വൈദികനെതിരെയാണ് കേസെടുത്തത്. കൊവിഡ് രോഗലക്ഷണങ്ങൾ മറച്ചുവച്ച് വീടുകളിലും പള്ളിയിലും പ്രാർത്ഥന ചടങ്ങുകൾ നടത്തിയതിനാണ് വൈദികനെതിരെ കേസെടുത്തത്. 

കേരള പകര്‍ച്ച വ്യാധി നിയമപ്രകാരമാണ് വൈദികനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. കൊവിഡ് സ്ഥിരീകരിച്ച വൈദികനിൽ നിന്നും 13 പേർക്കാണ് ഇതുവരെ രോഗം ബാധിച്ചത്. ഇതേ തുടര്‍ന്ന് വൈദികന്‍റെ സമ്പര്‍ക്ക പട്ടികയിലുള്ള മുഴുവന്‍ വ്യക്തികളെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.