കൊച്ചി: കൊവിഡ് പ്രോട്ടോകോൾ ലംഘിക്കാൻ ആഹ്വനം ചെയ്ത വാട്സ്ആപ് കൂട്ടായ്മയ്ക്ക് എതിരെ കൊച്ചി പൊലീസ് കേസ് എടുത്തു. പെരുമ്പാവൂർ സ്വദേശി മുഹമ്മദ്‌ അഷ്‌റഫ്‌ അഡ്മിൻ ആയ കൂട്ടായ്മയ്ക്ക് എതിരെയാണ് കേസെടുത്തത്. 

മാസ്ക് ധരിക്കരുത്, സാനിറ്റൈസർ ഉപയോഗിക്കരുത്, സാമൂഹിക അകലം പാലിക്കരുത് എന്നാണ് വാട്സ്ആപ് കൂട്ടായ്മയിലെ ആഹ്വനം. ഈ മാസം 18 ന് ഹൈക്കോടതി പരിസരത്ത് പ്രോട്ടോകോൾ ലംഘിച്ച് സംഘടിക്കാനും ഗ്രൂപ്പില്‍ ആഹ്വാനമുണ്ട്. 60 പേരടങ്ങുന്ന കൂട്ടായ്മക്ക് എതിരെ പൊലീസ് അന്വേഷണം തുടങ്ങി. കൂട്ടായ്മയ്ക്ക് തീവ്രവാദ സംഘടന ബന്ധം ഉണ്ടോ എന്നും അന്വേഷിക്കുന്നു.