Asianet News MalayalamAsianet News Malayalam

'അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങരുത്'; കേരളത്തിൽ ഇന്നും വാരാന്ത്യ നിയന്ത്രണം

നാളെ മുതല്‍ ടിപിആര്‍ അനുസരിച്ച് തദ്ദേശ സ്ഥാപനങ്ങളില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളും ഇളവുകളും വീണ്ടും നിലവില്‍ വരും.

covid weekend strict restrictions similar to lock down in kerala
Author
Thiruvananthapuram, First Published Jul 11, 2021, 6:00 AM IST

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിട്ടുള്ള വാരാന്ത്യ നിയന്ത്രണം ഇന്നും തുടരും. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് മാത്രമാണ് പ്രവര്‍ത്തനാനുമതിയുള്ളത്. പൊതുഗതാഗതം ഉണ്ടാകില്ല. പൊലീസ് പരിശേോധനയുണ്ടാകും. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. നാളെ മുതല്‍ ടിപിആര്‍ അനുസരിച്ച് തദ്ദേശ സ്ഥാപനങ്ങളില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളും ഇളവുകളും വീണ്ടും നിലവില്‍ വരും.

സംസ്ഥാനത്ത് ഇന്നലെ 14,087 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 10.7 ശതമാനമാണ് ഇന്നലത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. അനന്തമായി ലോക്ക്ഡൗൺ അടക്കമുള്ള നിയന്ത്രണം നീട്ടാനാവില്ലെന്നാണ് മുഖ്യമന്ത്രി ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. ഘട്ടംഘട്ടമായി ഇളവ് നടപ്പിലാക്കുകയാണെന്നും എന്നാല്‍, ഇളവ് ദുരുപയോഗം ചെയ്യുന്നത് അനുവദിക്കാനാവില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.  

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios