പാലക്കാട്: സംസ്ഥാനത്ത് ആദ്യമായി പ്ലാസ്മ തെറാപ്പിയിലൂടെ കൊവിഡ് ദേഭമായ രോഗി ആശുപത്രി വിട്ടു. പാലക്കാട് ഒതളൂര്‍ സ്വദേശി സൈനുദ്ദീനാണ് മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് അസുഖം ഭേദമായി വീട്ടിലേക്ക് മടങ്ങിയത്. 

നേരത്തെ കൊവിഡ് രോഗമുക്തി നേടിയ എടപ്പാള്‍ സ്വദേശി വിനീതാണ് സൈനുദ്ദീന് പ്ലാസ്മ നല്‍കിയത്. മസ്ക്കറ്റില്‍ നിന്നും നാട്ടിലെത്തിയ സൈനുദ്ദീന് ഈ മാസം പതിമൂന്നിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാന മെഡിക്കല്‍ ബോര്‍ഡിന്‍റെ നിര്‍ദ്ദേശപ്രകാരമാണ് ഇദ്ദേഹത്തിന് പ്ലാസ്മ തെറാപ്പി ചികിത്സ നടത്തിയത്.

സംസ്ഥാനത്ത് നിലവില്‍ 1846 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. ഇന്നലെ മാത്രം 150 പേര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. അതേസമയം, രോഗമുക്തി നേടിയവരുടെ എണ്ണം 2006 ആയി ഉയർന്നു.   

Also Read: സംസ്ഥാനത്ത് 150 കൊവിഡ് കേസുകൾ കൂടി: തലസ്ഥാനത്ത് അടക്കം പത്ത് പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ