കൊച്ചി: മരടിലെ ഫ്ലാറ്റുകൾ പൊളിച്ച് നീക്കണമെന്ന സുപ്രീംകോടതി വിധി നടപ്പിലാക്കണമെന്ന് സിപിഐ എറണാകുളം ജില്ലാസെക്രട്ടറി പി രാജു. ഫ്ലാറ്റ് പൊളിക്കുന്നതിനും പുനരധിവാസത്തിനും ആവശ്യമായി വരുന്ന തുക നിർമ്മാതാക്കളിൽ നിന്ന് ഈടാക്കണമെന്നാണ് പി രാജുവിന്‍റെ അഭിപ്രായം.  ഈ ആവശ്യങ്ങൾ ഉന്നയിച്ച് 23ന് വൈകുന്നേരം സിപിഐ തൃപ്പൂണിത്തുറ മണ്ഡലം കമ്മിറ്റി മരടിൽ ധർണ നടത്തും. 

മരട് ഫ്ലാറ്റുകൾ പൊളിച്ച് നീക്കണമെന്ന് സിപിഐ സംസ്ഥാന നേതൃത്വം നിലപാടെടുത്തതിന് പിന്നാലെയാണ് ജില്ലാ നേതൃത്വവും സമരം പഖ്യാപിച്ചത്. അടുത്ത തിങ്കാളാഴ്ച മരടിൽ നടക്കുന്ന സായാഹ്ന സമരം ജില്ലാ സെക്രട്ടറി പി രാജു ഉദ്ഘാടനം ചെയ്യും. മരടിൽ നിയമവിരുദ്ധമായി നിർമ്മിച്ച ഫ്ളാറ്റുകൾ പൊളിച്ച് നീക്കണമെന്നും ഉത്തരവ് അടിയന്തരമായി നടപ്പാക്കണമെന്നുമാണ് ആവശ്യം.