കൊച്ചി: കൊച്ചിയിൽ സിപിഐ നടത്തിയ ‌‍ഡി ഐ ജി ഓഫീസ് മാർച്ചില്‍ സംഘർഷമുണ്ടായ സംഭവത്തിൽ എൽദോ എബ്രഹാം അടക്കമുള്ള സിപിഐ നേതാക്കളുടെ അറസ്റ്റ് രേഖപ്പെടുത്തി. ഹൈക്കോടതി നിർദ്ദേശ പ്രകാരം ക്രൈംബ്രാഞ്ച് സംഘത്തിന് മുന്നിൽ ഹാജരായപ്പോഴാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

എൽദോ എബ്രഹാം എംഎൽഎ, സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി രാജു, അസിസ്റ്റന്‍റ് സെക്രട്ടറി സി പി സുഗതൻ എന്നിവരുൾപ്പെടെ പത്ത് പേരുടെ അറസ്റ്റാണ് ആണ് രേഖപ്പെടുത്തിയത്. വൈദ്യപരിശോധനയക്ക് ശേഷം ഇവരെ കോടതിയിൽ ഹാജരാക്കും. സർക്കാരിൽ ഇപ്പോഴും പ്രതീക്ഷയുണ്ടെന്നും നീതി ലഭിക്കുമെന്നും സിപിഐ ജില്ലാ സെക്രട്ടറി പി രാജു പറഞ്ഞു. കഴിഞ്ഞ ജൂലൈ 23 നായിരുന്നു സിപിഐ ഡി ഐ ജി ഓഫീസ് മാർച്ച് നടത്തിയത്. മാർച്ചിൽ എൽദോ എബ്രഹാം എംഎൽഎ ക്ക് അടക്കം പൊലീസ് മർദ്ദനമേറ്റിരിന്നു.