Asianet News MalayalamAsianet News Malayalam

തെരഞ്ഞെടുപ്പ് റിവ്യു റിപ്പോർട്ടിന് സിപിഐ സംസ്ഥാന കൗൺസിൽ ഇന്ന് അന്തിമ അംഗീകാരം നൽകും

പറവൂർ മൂവാറ്റുപുഴ തോൽവികളിൽ ശക്തമായ വിമർശനം ചർച്ചയിൽ ഉയർന്നിരുന്നു. രണ്ടിടത്തും പാർട്ടി അന്വേഷണം വേണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്. ജനയുഗം പത്രത്തെ പരസ്യമായി വിമർശിച്ച ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ശിവരാമനെതിരായ നടപടിയും യോഗം ചർച്ച ചെയ്യും

CPI state council will  give final approval to the election review report today
Author
Thiruvananthapuram, First Published Sep 11, 2021, 1:51 AM IST

തിരുവനന്തപുരം: സിപിഐ തെരഞ്ഞെടുപ്പ് റിവ്യു റിപ്പോർട്ടിന് ഇന്ന് സംസ്ഥാന കൗൺസിൽ യോഗം അന്തിമ അംഗീകാരം നൽകും. പറവൂർ മൂവാറ്റുപുഴ തോൽവികളിൽ ശക്തമായ വിമർശനം ചർച്ചയിൽ ഉയർന്നിരുന്നു. രണ്ടിടത്തും പാർട്ടി അന്വേഷണം വേണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്. ജനയുഗം പത്രത്തെ പരസ്യമായി വിമർശിച്ച ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ശിവരാമനെതിരായ നടപടിയും യോഗം ചർച്ച ചെയ്യും.

കൗൺസിലിന് ശേഷം കാനം രാജേന്ദ്രന്‍ മാധ്യമങ്ങളെ കാണുന്നുണ്ട്. അതേസമയം, കഴിഞ്ഞ ദിവസം ചേര്‍ന്ന സംസ്ഥാന ഏക്സിക്യൂട്ടീവില്‍ സിപിഐ ജനറൽ സെക്രട്ടറി ഡി രാജക്കെതിരെ വിമർശനം ഉയര്‍ന്നിരുന്നു. ആനി രാജയെ ന്യായികരിച്ചതിരെയാണ് വിമർശനം. ആനി രാജയുടെ പ്രസ്താവന തെറ്റാണെന്ന് ദേശീയ എക്സിക്യൂട്ടിവ് വിലയിരുത്തിയിരുന്നു.

എന്നിട്ടും ആനി രാജയെ ന്യായീകരിച്ചതിലാണ് വിമർശനം. സംസ്ഥാന പൊലീസിൽ ആര്‍എസ്എസ് ഗ്രൂപ്പെന്ന ആനി രാജയുടെ പരസ്യ വിമര്‍ശനത്തെയാണ് ഡി രാജ ന്യായീകരിച്ചത്. യുപിയിലായാലും കേരളത്തിലായാലും പൊലീസിന്‍റെ വീഴ്ചകൾ വിമര്‍ശിക്കപ്പെടുമെന്നും ഡി രാജ പറഞ്ഞിരുന്നു.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios