Asianet News MalayalamAsianet News Malayalam

വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന പരാതി; പത്തനംതിട്ട ജില്ല സെക്രട്ടറിയോട് വിശദീകരണം തേടാൻ സിപിഐ

ജയനെതിരെ സിപിഐ വനിതാ നേതാവ് നൽകിയ പരാതി എക്സിക്യൂട്ടീവ് അംഗം കെ കെ അഷ്റഫിനെ നേതൃത്വത്തിലുള്ള കമ്മീഷൻ ആണ്  അന്വേഷിച്ചത്.

CPI to seek explanation from Pathanamthitta district secretary on wealth in excess of income sts
Author
First Published Sep 25, 2023, 9:53 PM IST

പത്തനംതിട്ട: വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന പരാതിയിൽ സിപിഐ പത്തനംതിട്ട ജില്ല സെക്രട്ടറി എ പി ജയനോട് വിശദീകരണം തേടാൻ പാർട്ടി തീരുമാനം.  സിപിഐ സംസ്ഥാന എക്സിക്യൂട്ടീവിന്റെതാണ് തീരുമാനം. പാർട്ടി കമ്മീഷന്റെ റിപ്പോർട്ട് അനുസരിച്ചാണ് നടപടി. എ പി ജയന്റെ ഘടകമായ സംസ്ഥാന കൗൺസിലിൽ റിപ്പോർട്ട് ആവശ്യപ്പെടും. നാളെയാണ് സംസ്ഥാന കൗൺസിൽ ചേരുക. ജയനെതിരെ സിപിഐ വനിതാ നേതാവ് നൽകിയ പരാതി എക്സിക്യൂട്ടീവ് അംഗം കെ കെ അഷ്റഫിനെ നേതൃത്വത്തിലുള്ള കമ്മീഷൻ ആണ്  അന്വേഷിച്ചത്.

അതേ സമയം, രാഹുൽ ഗാന്ധി വയനാട്ടിൽ  മത്സരിക്കരുതെന്ന് സിപിഐ നിർവാഹക സമിതിയിൽ അഭിപ്രായമുയർന്നിരുന്നു. രാജ്യസഭ എം പി പി സന്തോഷ് കുമാറാണ് ഈ അഭിപ്രായമുന്നയിച്ചത്. ഇത് ഇന്ത്യ സഖ്യത്തിന്റെ കൂട്ടായ മുന്നോട്ട് പോക്കിനെ ബാധിക്കുമെന്നാണ് വിമർശനം. കേരളത്തിലെ നേതാക്കൾ വയനാട്ടിൽ രാഹുലിനോട്  മത്സരിക്കാൻ ആവശ്യപ്പെട്ടു എന്നതിലും അദ്ദേഹം വിമർശനമുയർത്തി. രാഹുൽ ബിജെപിക്കെതിരെ മറ്റേതെങ്കിലും സംസ്ഥാനത്ത് മത്സരിക്കണമെന്നും സിപിഐ നിർവാഹക സമിതിയിൽ  അദ്ദേഹം അഭിപ്രായപ്പെട്ടു. 

അസംതൃപ്തൻ, സുപ്രധാന പാര്‍ട്ടി പരിപാടികളില്‍ നിന്ന് വിട്ടുനിന്ന് എ പി ജയൻ; സിപിഐക്കുള്ളില്‍ കോളിളക്കം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

 

 

Follow Us:
Download App:
  • android
  • ios