തൃക്കാക്കര ഇലക്ഷനിൽ വെന്‍റിലേറ്ററിൽ നിന്ന് icu വിൽ എത്തിയവർ പരാക്രമം കാണിക്കുന്നു.അക്രമ സമരത്തിനെതിരെ ജനകീയ പ്രതിഷേധം ഉയർത്തി കൊണ്ടുവരും.
കണ്ണൂര്‍; സ്വപ്ന സുരേഷിന്‍റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് പ്രതിപക്ഷം മുഖ്യമന്ത്രിക്കെതിരെ നടത്തുന്ന പ്രതിഷേധ സമരത്തെ പരിഹസിച്ച് സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി എം വി ജയരാജന്‍ രംഗത്ത്.ആങ്ങള ചത്താലും നാത്തൂന്റെ കണ്ണീർ കാണണം എന്നാണ് കോൺഗ്രസ് നിലപാട്.തൃക്കാക്കര ഇലെക്ഷനിൽ വെന്‍റിലേറ്ററില്‍ നിന്ന് icu വിൽ എത്തിയവർ പരാക്രമം കാണിക്കുന്നു.അക്രമ സമരത്തിനെതിരെ ജനകീയ പ്രതിഷേധം ഉയർത്തി കൊണ്ടുവരുമെന്നും അദ്ദേഹം വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ വരവ്; തലസ്ഥാനത്തും വൻ സുരക്ഷ, എയർപോർട്ട് മുതൽ ക്ലിഫ് ഹൗസ് വരെ പൊലീസ് നിരീക്ഷണത്തില്‍
മുഖ്യമന്ത്രി പിണറായി വിജയൻ (Pinarayi Vijayan) മടങ്ങിയെത്തുന്നത് കണത്തിലെടുത്ത് തിരുവനന്തപുരത്തും വന്‍ സുരക്ഷ. തിരുവനന്തപുരം എയർപോർട്ട് മുതൽ ക്ലിഫ് ഹൗസ് വരെ പൊലീസ് നിരീക്ഷണത്തിലാണ്. നാല് ഡിവൈഎസ്‍പിമാരുടെ നേത്യത്വത്തിലാണ് മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കിയിരിക്കുന്നത്.
വിവിധ ജില്ലകളിലെ മൂന്ന് ദിവസത്തെ പൊതുപരിപാടികൾക്ക് ശേഷം മുഖ്യമന്ത്രി തിരുവനന്തപുരത്തേക്ക് മടങ്ങിയെത്തുന്നത്. വൈകിട്ടോടെ അദ്ദേഹം തലസ്ഥാനത്തെത്തും. സ്വപ്ന സുരേഷ് സ്വര്‍ണ കറൻസി കടത്ത് ആരോപണങ്ങളുന്നയിച്ചതിന് പിന്നാലെ വലിയ സുരക്ഷയാണ് മുഖ്യമന്ത്രി പങ്കെടുത്ത പരിപാടികൾക്കുണ്ടായിരുന്നത്. എന്നാൽ, കനത്ത സുരക്ഷയ്ക്കിടെയിലും മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധവുമായി പ്രതിപക്ഷ സംഘടനകളുടെ പ്രവര്‍ത്തകര്‍ റോഡുകളിലും വേദികളിലുമെത്തി. ഇന്ന് കണ്ണൂര്‍ കൊതേരിയിലും മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിന് നേരെ കരിങ്കൊടി പ്രതിഷേധമുണ്ടായി. കനത്ത പൊലീസ് സന്നാഹത്തെ കബളിപ്പിച്ച് കൊതേരിയിൽ അഞ്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ കരി കൊടി വീശിയത്. മുഖ്യമന്ത്രി വിമാനത്താവളത്തിലേക്ക് പോകുന്ന വഴിയിൽ കാൾട്ടക്സ് ജംഗ്ഷന് സമീപത്ത് വെച്ചാണ് പ്രതിഷേധക്കാര്‍ കരിങ്കൊടി കാണിച്ചത്.
'ഇത്ര പേടിയുണ്ടെങ്കിൽ മുഖ്യമന്ത്രി വീട്ടിലിരിക്കണം'; എന്നും ചില്ലുകൂട്ടിൽ ഇരിക്കാമെന്ന് കരുതേണ്ടെന്ന് ഷാഫി
ഇത്രയും പേടിയാണെങ്കിൽ മുഖ്യമന്ത്രി വീട്ടിൽ തന്നെ ഇരിക്കുന്നതാണ് നല്ലതെന്ന് ഷാഫി പറമ്പിൽ എംഎൽഎ (Shafi Parambil MLA). എന്നും ചില്ലുകൂട്ടിൽ കയറി ഇരിക്കാമെന്ന് മുഖ്യമന്ത്രി കരുതേണ്ട. ജനങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞേ മതിയാകൂ. മുഖ്യമന്ത്രി കള്ളമാണ് പറയുന്നത്. കറുത്ത വസ്ത്രവും മാസ്ക്കും അണിഞ്ഞ് പ്രവേശനം നൽകുന്നില്ല.
അണിയുന്നതെന്തെന്ന് സംസ്ഥാനം തീരുമാനിക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. ഇത് കറുപ്പിൻ്റെ മാത്രം കാര്യമല്ല, കള്ളക്കടത്തിൻ്റെ കാര്യമാണ്. എന്തണിഞ്ഞാലും പ്രതിഷേധങ്ങൾ തുടരുക തന്നെ ചെയ്യുമെന്നും അദ്ദേഹം പാലക്കാട് പറഞ്ഞു. കറുത്ത ഷർട്ടിട്ട് പൊലീസ് സ്റ്റേഷനു മുന്നിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ സെൽഫി എടുത്തും പ്രതിഷേധിച്ചു.
'കെ ടി ജലീലിനെതിരായ വെളിപ്പെടുത്തൽ ഉടൻ, ഷാജ് ഫ്രോഡ്, വിജയ് സാഖറെയ്ക്കും പങ്ക്', സ്വപ്ന
മുൻമന്ത്രി കെ ടി ജലീലിനെതിരായ വെളിപ്പെടുത്തൽ ഉടനുണ്ടാകുമെന്ന് സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്. പൊലീസ് തനിക്കെതിരെ ഗൂഢാലോചന നടത്തുകയാണ്. എല്ലാം ഉടൻ തുറന്ന് പറയുമെന്നും സ്വപ്ന കൊച്ചിയിൽ അഭിഭാഷകനെ കണ്ട് തിരികെ പോകവേ സ്വപ്ന സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു.
ക്രമസമാധാനച്ചുമതലയുള്ള എഡിജിപി നാലോ അഞ്ചോ മണിക്കൂർ എന്തിനാണ് ഷാജ് കിരണിനെപ്പോലെ ഒരു ഫ്രോഡിനൊപ്പം ചിലവഴിച്ചതെന്ന് സ്വപ്ന സുരേഷ് ചോദിക്കുന്നു. മുൻ വിജിലൻസ് മേധാവി എം ആർ അജിത് കുമാർ എന്തിനാണ് 36 തവണ ഷാജ് കിരണിനെ വിളിച്ചത്? പൊലീസ് തനിക്ക് പിന്നാലെ എവിടെപ്പോയി, എന്തിന് പോയി എന്നെല്ലാം ചോദിച്ച് കയറിയിറങ്ങി നടക്കുകയാണെന്നും, അതിനാലാണ് കേന്ദ്രസംരക്ഷണം ആവശ്യപ്പെട്ടതെന്നും സ്വപ്ന.
''എഡിജിപി ലോ ആന്‍റ് ഓർഡർ ഒരു ഫ്രോഡിനൊപ്പം സമയം ചെലവഴിക്കുന്നു. വിജിലൻസ് മേധാവി ഇതേ ആളെ എന്‍റെ ഓഫീസിലേക്ക് ഒരു സന്ദേശവാഹകനെപ്പോലെ അയക്കുന്നു. ഇതിന്‍റെയെല്ലാം അർത്ഥമെന്താണ്? ഇതെല്ലാം കഴിഞ്ഞും കേരളാ പൊലീസ് എന്നെ സംരക്ഷിക്കുമെന്ന് ഞാൻ വിശ്വസിക്കണോ? എനിക്കിപ്പോൾ ഗാർഡുകൾ മാത്രമേയുള്ളൂ. എനിക്ക് ഫിറ്റ്സ് വന്ന് വീഴുമ്പോൾ പിടിക്കാൻ ആരെങ്കിലും വേണ്ടേ?'', എന്ന് സ്വപ്ന സുരേഷ്
