Asianet News MalayalamAsianet News Malayalam

'മുന്നണിക്ക് നാണക്കേടായി', ഐഎൻഎൽ തമ്മിലടിയും കരുവന്നൂരും ചർച്ച ചെയ്യാൻ സിപിഎം

ഐഎൻഎൽ പ്രശ്നം എൽഡിഎഫിൽ ചർച്ച ചെയ്യുമെന്ന് സിപിഐയും വ്യക്തമാക്കി കഴിഞ്ഞു. കരുവന്നൂർ ബാങ്ക് തട്ടിപ്പിന്‍റെ പശ്ചാത്തലത്തിൽ പാർട്ടി കമ്മിറ്റികളിൽ പങ്കെടുത്ത് തിരിച്ചെത്തിയ ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവൻ വിശദാംശങ്ങൾ റിപ്പോർട്ട് ചെയ്യും.

cpim to discuss inl clashes and karuvannur bank fraud case in available secretariate
Author
Thiruvananthapuram, First Published Jul 27, 2021, 7:56 AM IST

തിരുവനന്തപുരം: സിപിഎം അവയ്‌ലബിൾ സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന് ചേരും. ഐഎൻഎല്ലിലെ തമ്മിൽ പോര് എൽഡിഎഫിനാകെ നാണക്കേടായതോടെ മുന്നണിയിൽ ഇനി എന്ത് നിലപാട് എടുക്കണം എന്നത് ചർച്ചയാകും. വീണ്ടും ഇരു വിഭാഗത്തെയും എകെജി സെന്ററിൽ വിളിപ്പിച്ച് സിപിഎം കർശന നിലപാട് അറിയിക്കാനാണ് സാദ്ധ്യത. ഐഎൻഎൽ പ്രശ്നം എൽഡിഎഫിൽ ചർച്ച ചെയ്യുമെന്ന് സിപിഐയും വ്യക്തമാക്കി കഴിഞ്ഞു. കരുവന്നൂർ ബാങ്ക് തട്ടിപ്പിന്‍റെ പശ്ചാത്തലത്തിൽ പാർട്ടി കമ്മിറ്റികളിൽ പങ്കെടുത്ത് തിരിച്ചെത്തിയ ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവൻ വിശദാംശങ്ങൾ റിപ്പോർട്ട് ചെയ്യും.

Read More : കരുവന്നൂർ ബാങ്ക് തട്ടിപ്പില്‍ സിപിഎം നടപടി: പ്രതികളായ നാല് പേരെ പുറത്താക്കി

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios