ഇരാറ്റുപേട്ട: തദ്ദേശതെരഞ്ഞെടുപ്പ് വോട്ടെടുപ്പിന് പിന്നാലെ ഇരാറ്റുപേട്ടയിൽ സംഘർഷം. സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗത്തെ ഒരു സംഘം കൈയ്യേറ്റം ചെയ്തു. 

ഈരാറ്റുപേട്ട തെക്കേക്കര സിപിഎം ബ്രാഞ്ച് കമ്മിറ്റീ അംഗം നൂർ സലാമിനെയാണ് ഒരു സംഗം ഇന്ന് രാവിലെ ആക്രമിച്ചത്. ആക്രമണത്തിന് പിന്നിൽ എസ്ഡിപിഐയാണെന്ന് സിപിഎം ആരോപിച്ചു. എന്നാൽ ആരോപണം എസ്ഡിപിഐ നിഷേധിച്ചു.