Asianet News MalayalamAsianet News Malayalam

'സ്ത്രീപക്ഷ കേരളം' ക്യാമ്പെയിനുമായി സിപിഎം, ജൂലൈ ഒന്നുമുതല്‍ ഏഴ് വരെ പ്രചാരണം, ഗൃഹസന്ദര്‍ശനം നടത്തും

പ്രചാരണത്തിനായി സിപിഎം കേഡര്‍മാര്‍ വീടുകളില്‍ സന്ദര്‍ശനം നടത്തുമെന്ന് പാർട്ടി ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവൻ പറഞ്ഞു. 

cpm conduct women strengthen program
Author
Trivandrum, First Published Jun 25, 2021, 5:51 PM IST

തിരുവനന്തപുരം: സ്ത്രീധനത്തിന് എതിരായും സ്ത്രീശാക്തീകരണത്തിന് വേണ്ടിയും പ്രചാരണം നടത്താന്‍ സിപിഎം.
സ്ത്രീപക്ഷ കേരളം എന്ന മുദ്രാവാക്യവുമായി ജൂലൈ ഒന്നുമുതല്‍ ഒരാഴ്ച സിപിഎം പ്രചാരണ പരിപാടി നടത്തും.പ്രചാരണത്തിനായി സിപിഎം കേഡര്‍മാര്‍ വീടുകളില്‍ സന്ദര്‍ശനം നടത്തുമെന്ന് പാർട്ടി ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവൻ പറഞ്ഞു. 

എം സി ജോസഫൈൻ സെക്രട്ടേറിയറ്റിൽ രാജിസന്നദ്ധത അറിയിക്കുകയും പാർട്ടി ആ തീരുമാനം അംഗീകരിക്കുകയും ചെയ്യുകയായിരുന്നുവെന്ന് വിജയരാഘവൻ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഇതോടെ തീർന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. വനിത കമ്മീഷൻ അധ്യക്ഷ ഒരു മാധ്യമപരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുന്നതിനിടെ അനുചിതമായ ചില പരാമർശങ്ങൾ അവരിൽ നിന്നുണ്ടായി.

ഇതേതുടർന്ന് അവർ പൊതുസമൂഹത്തോട് മാപ്പ് പറയുകയും പാർട്ടിയിൽ ഇതേക്കുറിച്ച് വിശദീകരണം നൽകുകയും രാജിസന്നദ്ധത അറിയിക്കുകയും ചെയ്തു. അവരുടെ രാജി തീരുമാനത്തെ പാർട്ടി അംഗീകരിച്ചു. ഇക്കാര്യത്തിൽ സിപിഎം സ്വീകരിച്ച നിലപാട് എന്താണ് എന്നതിൽ ആർക്കും സംശയമുണ്ടാവാൻ സാധ്യതയില്ലെന്നും വിജയരാഘവന്‍ പറഞ്ഞു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios