തിരുവനന്തപുരം: പാർലമെന്‍റ് തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയം ചർച്ച ചെയ്യുന്നതിനുള്ള സംസ്ഥാന കമ്മിറ്റിക്ക് മുൻപായി സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് ഇന്ന് യോഗം ചേരും.  മുന്നണിയുടേയും പാർട്ടിയുടേയും തെരഞ്ഞെടുപ്പിലെ പ്രകടനത്തെക്കുറിച്ചുള്ള വിലയിരുത്തൽ റിപ്പോർട്ട് സെക്രട്ടേറിയറ്റ് തയ്യാറാക്കും. ഈ റിപ്പോർട്ട് വെള്ളി, ശനി ദിവസങ്ങളിൽ നടക്കുന്ന സംസ്ഥാന സമിതി ചർച്ച ചെയ്യും.

കോണ്‍ഗ്രസിനെതിരായ പ്രചരാണം ഫലപ്രദമായി നടത്താൻ കഴിഞ്ഞില്ലെന്നതും വിശ്വാസികളിൽ ഒരു വിഭാഗം എതിരായെന്നുമുള്ള പ്രാഥമിക വിലയിരുത്തൽ സംസ്ഥാന സെക്രട്ടേറിയറ്റ് തയ്യാറാക്കുന്ന റിപ്പോർട്ടിലും ഉണ്ടാകാനാണ് സാധ്യത. ദേശീയ നേതൃത്വത്തിന്‍റെ കോണ്‍ഗ്രസ് അനുകൂല നിലപാടും പരാജയത്തിന് കാരണമായെന്ന വിമർശനവും റിപ്പോർട്ടിലുണ്ടായേക്കും. സംസ്ഥാന സമിതിയുടെ അംഗീകാരത്തോടെ അടുത്ത മാസം ആറിന് ചേരുന്ന കേന്ദ്രകമ്മിറ്റി യോഗത്തിൽ ഈ റിപ്പോർട്ട് അവതരിപ്പിക്കും.