കണ്ണൂർ: പിലാത്തറ റീ പോളിംഗ് ദിനത്തിൽ ഷാർലറ്റിന്‍റെ വീടിനു ബോംബെറിഞ്ഞ കേസിൽ സിപിഎം പ്രാദേശിക നേതാവ് അറസ്റ്റിൽ.  ചെറുതാഴം പുറച്ചേരി സ്വദേശി ധനോഷ് ആണ് അറസ്റ്റിലായത്. വോട്ട് ചെയ്യാന്‍ ഏപ്രില്‍ 23 ന് ബൂത്തിലെത്തിയ ഷാര്‍ലറ്റിന് കള്ളവോട്ടിനെ തുടര്‍ന്ന് വോട്ട് ചെയ്യാതെ മടങ്ങേണ്ടി വന്നിരുന്നു. തുടര്‍ന്ന് റീ പോളിംഗ് നടന്ന മെയ് 19 ന് വോട്ട് ചെയ്യാന്‍ എത്തിയപ്പോള്‍ വാക്കേറ്റവും ഉണ്ടായി. തുടര്‍ന്ന് രാത്രി 12 ഓടെ ഷാര്‍ലറ്റിന്‍റെ വീടിന് നേരെ ബോംബെറിയുകയായിരുന്നു. ആക്രമണത്തില്‍ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു. ചുവരുകള്‍ക്ക് കേട് പറ്റിയിട്ടുണ്ട്.