Asianet News MalayalamAsianet News Malayalam

സർ വിളി ഒഴിവാക്കിയ മാത്തൂർ മാതൃക; കോൺഗ്രസ് ഭരണസമിതിയെ അഭിനന്ദിച്ച് സിപിഎം എംഎൽഎ

മാത്തൂർ പഞ്ചായത്തിലേക്ക് അപേക്ഷയുമായി എത്തുന്നവര്‍ ഇനി മുതല്‍ സാര്‍, മാഡം എന്ന അഭിസംബോധന എഴുതേണ്ടതില്ലെന്നാണ് പഞ്ചായത്ത് തീരുമാനം.

cpm mla k d prasenan appreciates congress in mathur panchayath for doing away with sir madam salutations
Author
Palakkad, First Published Sep 2, 2021, 10:08 PM IST

പാലക്കാട്: ഔദ്യോഗിക നടപടികളിൽ സർ/ മേഡം തുടങ്ങിയ സംബോധനകൾ ഒഴിവാക്കിയ മാത്തൂർ പഞ്ചായത്തിലെ കോൺഗ്രസ് ഭരണസമിതിയെ അഭിനന്ദിച്ച് സിപിഎം എംഎൽഎ കെ ഡി പ്രസേനൻ. മാത്തൂരിൻ്റെ ചിന്ത മാതൃകാപരമെന്നും പ്രശംസിക്കാൻ കക്ഷിഭേദം തടസമാകരുതെന്നും ആലത്തൂർ എംഎൽഎയുടെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. പ്രസിഡൻ്റിനും അംഗങ്ങൾക്കും പ്രസേനൻ അഭിനന്ദനമറിയിച്ചു. 

പ്രസേനൻ്റെ ഫേസ്ബുക്ക് പോസ്റ്റ്

മാത്തൂർ പഞ്ചായത്തിലേക്ക് അപേക്ഷയുമായി എത്തുന്നവര്‍ ഇനി മുതല്‍ സാര്‍, മാഡം എന്ന അഭിസംബോധന എഴുതേണ്ടതില്ലെന്നാണ് പഞ്ചായത്ത് തീരുമാനം. സര്‍, മാഡം വിളികള്‍ക്ക് പകരം ഔദ്യോഗിക സ്ഥാനങ്ങൾ അഭിസംബോധനയായി ഉപയോഗിക്കാമെന്നാണ് ഭരണ സമിതിയുടെ തീരുമാനം. ബ്രിട്ടീഷ് വാഴ്ച ഉപേക്ഷിച്ചു പോയ ശീലങ്ങൾ മാറ്റിയെടുക്കുക എന്ന ഉദ്ദേശത്തിലാണ് നടപടിയെന്നാണ് പഞ്ചായത്ത് അധികൃതർ പറയുന്നത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

 

 

Follow Us:
Download App:
  • android
  • ios